ആലപ്പുഴ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ആലപ്പുഴ ജില്ല യുവജന കേന്ദ്രവും സംയുക്തമായി ഇന്ന് ദേശീയ യുവജന ദിനം ആചരിക്കും.
ചേര്‍ത്തല എന്‍.എസ്.എസ് കോളേജില്‍ സംഘടിപ്പിക്കുന്ന പരിപാടി എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി മുഖ്യാതിഥിയാകും. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ജോജി കൂട്ടുമ്മേല്‍ ക്ലാസ്സെടുക്കും.