മോഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ടി20 മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. സന്ദര്‍ശകരെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ് ടി20 സംഘത്തില്‍ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ.മലയാളി താരം സഞ്ജു സാംസണിന് ആദ്യ ഇലവനില്‍ സ്ഥാനമില്ല. പകരം ജിതേഷ് ശര്‍മയാണ് വിക്കറ്റ് കീപ്പറുടെ റോളില്‍ ടീമില്‍ ഇടംപിടിച്ചത്.
രോഹിത് ശര്‍മയുടെ തിരിച്ചുവരവിനു പുറമെ ഏറെക്കാലത്തിനുശേഷം ശിവം ദുബെ ദേശീയ ടീമില്‍ തിരിച്ചെത്തുകയാണ്. വാഷിങ്ടണ്‍ സുന്ദറും ഇടവേളയ്ക്കുശേഷം ടി20 സംഘത്തില്‍ ഇടംകണ്ടെത്തി. ഓള്‍റൗണ്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് സ്പിന്നര്‍മാരാണ് ഇലവനിലുള്ളത്. സ്പെഷലിസ്റ്റ് പേസര്‍മാരായി അര്‍ശ്ദീപ് സിങ്ങും മുകേഷ് കുമാറും മാത്രം. അതിനാല്‍, ശിവം ദുബെയ്ക്ക് ഇന്ന് പന്തെറിയാനുള്ള ചുമതലയും ലഭിച്ചേക്കും.
ഇന്ത്യൻ ഇലവൻ: രോഹിത് ശര്‍മ, ശുഭ്മൻ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ശ്ദീപ് സിങ്, മുകേഷ് കുമാര്‍.
അഫ്ഗാനിസ്താൻ ഇലവൻ: റഹ്മനുല്ല ഗുര്‍ബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ, അസ്മത്തുല്ല ഒമര്‍സായ്, നജീബുല്ല സദ്രാൻ, മുഹമ്മദ് നബി, ഗുലാബുദ്ദീൻ നായിബ്, കരീം ജന്നത്ത്, ഫസല്‍ഹഖ് ഫാറൂഖി, നവീനുല്‍ ഹഖ്, മുജീബുറഹ്മാൻ.