പശ്ചിമ ബംഗാൾ പൊതു വിതരണ സംവിധാനത്തിൽ വ്യാപകമായ അഴിമതി. പി ഡി എസിൽ നിന്നും 1000 കോടിരൂപയാണ് തട്ടിയെടുത്തിരിക്കുന്നത്. കേസിൽ സംശയാസ്പദമായി ബോംഗാവ് മുൻസിപ്പാലിറ്റിയുടെ മുൻ ചെയർമാനേയും പ്രതി ചേർത്തിട്ടുണ്ട്. നിർണ്ണായകമായ ഇലക്ഷൻ സാഹചര്യത്തിൽ ഇത്തരമൊരു ക്രമക്കേട് നടന്നത് മമ്ത ബാനര്ജിക്കും, ടി എം സി നേതാക്കൾക്കും വലിയ തിരിച്ചടിയായി.
ഇ ഡി റിപ്പോർട്ട് അനുസരിച്ചു 1000 കോടി കള്ളപ്പണം ശങ്കർ ആധ്യ വ്യവഹാരം നടത്തിയിട്ടുണ്ട്. ഇതിൽ പകുതിയോളം രൂപ റേഷൻ വിതരണത്തിൽ അഴിമതി കാണിച്ചു തട്ടിയെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. ഫോറക്സ് ഇടപാടിലൂടെ ദുബായിലേക്ക് 2500 കോടി രൂപയാണ് ആധ്യ കടത്തിയിരുന്നത്.
പ്രധാന പ്രതിയായ ഷെയ്ഖ് ഷാജഹാൻ ഒളിവിലാണ്. അന്വേഷണ ഏജൻസി സന്ദേശഖാലിയിൽ നടത്തിയ തെരച്ചിലിൽ അവിടുത്തെ ജനക്കൂട്ടം ഉദ്യോഗസ്ഥരെ ആക്രമിച്ചു. കേസ് മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഷെയ്ഖ് ഷാജഹാനെ കണ്ടെത്താനായിട്ടില്ല. ഇയാൾക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്
എന്തായിരുന്നു വെസ്റ്റ് ബംഗാളിലെ അഴിമതി ?
2020 കോവിഡ് സമയത്തു പി ഡി എസിൽ ക്രമക്കേട് ആരോപിച്ചു കൊണ്ട് പശ്ചിമ ബംഗാളിൽ പ്രതിഷേധം നടന്നു. ഇതിനെ തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അന്നത്തെ ഗവർണറായ ജഗ്ദീപ് ധൻഖറും, കേന്ദ്ര സർക്കാരും പൊതുവിതരണത്തിൽ നടക്കുന്ന ക്രമക്കേടുകളെ കുറിച്ച് വിമർശിച്ചിരുന്നു.
2020 ഏപ്രിൽ 23 നു കേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം ഭക്ഷ്യധാന്യ വിതരണം നടക്കുന്നില്ല എന്നാണ്.
PMGKAY പ്രകാരം, ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾക്കും 1 കിലോ പയർവർഗങ്ങൾക്കും അർഹതയുണ്ട്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) പ്രകാരം ഒരാൾക്ക് 5 കിലോ സബ്സിഡിയുള്ള ഭക്ഷ്യധാന്യത്തിന്റെ പ്രതിമാസ ക്വാട്ടയ്ക്ക് പുറമേ ധാന്യങ്ങൾ ലഭിക്കേണ്ടതുണ്ട്.
വ്യവസായിയായ ബാകിബുർ റഹ്മാൻ വിതരണക്കാർക്ക് മതിയായ അളവിൽ അരിയും ഗോതമ്പും വിതരണം നടത്തിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ കണ്ടെത്തി. രാഷ്ട്രീയ സ്വാധീനങ്ങളുടെ പിൻബലത്തിൽ ബാകിബുർ ജനങൾക്ക് നൽകേണ്ട ധാന്യങ്ങൾ വ്യാപാരം നടത്തി അഴിമതി കാണിച്ചു.
സക്കർ ജങ്ങൾക്കു നൽകുന്ന ഭക്ഷ്യ വസ്തുക്കളിൽ നിന്നും 600 ഗ്രാമ മാത്രമാണ് പലർക്കും ലഭിച്ചിട്ടുള്ളത്. പി ഡി എസ് റേഷന്റെ ഏകദേശം 30 ശതമാനം ഓപ്പൺ മാർക്കറ്റിലൂടെ വിൽപ്പന നടത്തിയിട്ടുണ്ട്. നെല്കര്ഷകര്ക്കു തീരുമാനിച്ചിരുന്ന എം എസ് പി [ മിനിമം താങ്ങുവില] വ്യവസായികൾ തട്ടിയെടുത്തിരുന്നു.
കർഷകരുടെ പേരിൽ വ്യാജ ബാങ്ക് അകൗണ്ടുകൾ തുടങ്ങിയാണ് ഇത്തരം അഴിമതി നടത്തി കൊണ്ടിരുന്നത്. ഏകദേശം 2016 മുതൽ 2021 വരെ ഈ അഴിമതി തുടർന്നിട്ടുണ്ട്.
നിലവിൽ ജയിലിൽ കഴിയുന്ന പാർത്ഥ ചാറ്റർജിക്ക് തൊഴിൽ നിയമന അഴിമതിയിൽ പങ്കുള്ളതായി പുറത്തുവന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ വകുപ്പ് നഷ്ട്ടപ്പെട്ടു , ഇതിനെ തുടർന്ന് മല്ലിക് മന്ത്രിസഭയിൽ അധികാരം പിടിച്ചു.ടിഎംസിയുടെ നിർണായക നേതാക്കളായ ഷാജഹാനും, ആധ്യയും സാമ്പത്തിക തട്ടിപ്പ്, കൊലപാതകം തുടങ്ങിയ കേസുകളിൽ കുറ്റാരോപിതരാണ് എങ്കിൽ പോലും പാർട്ടി അവരെ പിന്തുണയ്ക്കുന്നുണ്ട്.
2013, 2018, 2023 വർഷങ്ങളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ, ഷാജഹാന് കാര്യമായ രാഷ്ട്രീയ സ്വാധീനമുള്ള സദേശ്ഖാലി ബ്ലോക്കുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ പ്രതിപക്ഷ പാർട്ടികൾ ബുദ്ധിമുട്ടി. ഈ ഡി ഉദ്യോഗസ്ഥരിൽ അനുകൂലികളായി നിന്നവർക്ക് സഹപ്രവർത്തകരിൽ നിന്നും പ്രശ്നങ്ങൾ നേരിട്ടപ്പോൾ ആധ്യ ഇടപെട്ടു.
പാർട്ടിയിൽ പതിനായിരക്കണക്കിന് ഷാജഹാൻമാർ ഉള്ളതിനാൽ ഈ അഴിമതി ടി എം സി സംഘടനയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നീരിഷകൻ ബിശ്വനാഥ് ചക്രവർത്തി പറഞ്ഞത്
ഞങ്ങൾ അഞ്ച് പേരടങ്ങുന്ന കുടുംബമാണ്, ഓരോരുത്തർക്കും റേഷൻ കാർഡുണ്ട്. എന്നിട്ടും റേഷൻ കടയിൽ നിന്ന് പ്രതിമാസം 12 കിലോ അരി മാത്രമാണ് ലഭിക്കുന്നത്. ഈ അരി കഴിക്കാത്ത ആളുകളിൽ നിന്നും റേഷൻ കാർഡുകൾ വാങ്ങി ഞാൻ ഉപയോഗിക്കുന്നു. ഞാൻ അവർക്ക് കിലോയ്ക്ക് 25 രൂപ നൽകുന്നു,” വടക്കൻ ബംഗാളിലെ ധുപ്ഗുരിയിൽ നിന്നുള്ള പാർട്ട് ടൈം ട്രാൻസ്പോർട്ട് തൊഴിലാളിയായ തപൻ റോയ് പറഞ്ഞു.
2007ൽ ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് പൊതുവിതരണ സമ്പ്രദായത്തിലെ ക്രമക്കേടുകൾ ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ അയൂബ് ഷെയ്ഖ് എന്ന യുവാവ് മരിച്ചു
‘ചിലപ്പോൾ ഒരു മാസത്തിനുള്ളിൽ അരി എത്തും, ചിലപ്പോൾ അത് വരില്ല. മണ്ണെണ്ണ ലഭ്യമല്ല. മുമ്പ്, പയർ കിട്ടുമായിരുന്നു . ഇപ്പോൾ ഗോതമ്പ് മാവ് എപ്പോഴെങ്കിലുമാണ് വരുന്നത് , ഗുണനിലവാരം വളരെ മോശമാണ്’ അയൂബിന്റെ ഭാര്യ ജുനഫ ബീബി അഭിപ്രായപ്പെട്ടു