രാജ്യം വളരെ വേഗത്തിൽ പുരോഗതിയാർജിച്ചു വരികയാണ്. അതിവേഗത്തിൽ ലോജിസ്റ്റിക്സ് നിരവധി അവസരങ്ങൾ നൽകുന്നു മാനേജ്മെന്റ് രംഗത്ത് നിരവധി കസ്റ്റമൈസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമുകൾ കരുത്താർജ്ജിച്ചു വരുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍മാർക്കറ്റുകളും മാളുകളും കൂടുതലായി ആരംഭിച്ചു വരുമ്പോൾ റീട്ടെയിൽ മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് രൂപപ്പെട്ടു വരുന്നത്. എഫ് എം സി ജി, വിപണനം, അഗ്രി ബിസിനസ്, സപ്ലൈ ചെയിന്‍, ലോജിസ്റ്റിക് മാനേജ്മെന്റ് എന്നിവ റീട്ടെയിൽ മേഖലയോടൊപ്പം ശക്തിയാർജിച്ചു വരുന്നു. റീട്ടെയിൽ മേഖലയിൽ മികച്ച തൊഴിൽ നേടാൻ റീട്ടെയിലും ലോജിസ്റ്റിക്കിലുമുള്ള എംബിഎ പഠനം സഹായിക്കും.
ഏത് ഡിഗ്രി പൂര്‍ത്തിയാക്കിയവർക്കും രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിലവസരങ്ങള്‍ വിഭാവനം ചെയ്യുന്ന കോഴ്സാണ് എംബിഎ ലോജിസ്റ്റിക് ആൻഡ് റീട്ടെയിൽ മാനേജ്മെന്റ്. ഭൗതീക സൗകര്യ വികസന മേഖലയിൽ സിവിൽ എൻജിനീയറിങ് സാധ്യതകളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
www.iritm.indianrailways.gov.in