ആലപ്പുഴ: എല്ലാ ചികിത്സാരീതികളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് ജനോപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി പി ചിത്തരഞ്ജന് എംഎല്‍എ. ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളെ കുറിച്ചുള്ള ഒരു വിഭാഗത്തിന്റെ അജ്ഞത നീക്കേണ്ടതുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളുടെ പ്രാധാന്യം കൂടി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം സിദ്ധാദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊമ്മാടി യുവജന വായനശാലയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാണാ സിദ്ധ ചികിത്സ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് നസീര്‍ പുന്നക്കല്‍ അധ്യക്ഷത വഹിച്ചു. 100 ഔഷധസസ്യങ്ങളുടെ വിതരണ ഉദ്ഘാടനവും നസീര്‍ പുന്നക്കല്‍ നിര്‍വഹിച്ചു.
ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി വി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ശ്രീജിനന്‍ , വാര്‍ഡ് കൗണ്‍സിലര്‍മാരായ മോനിഷ ശ്യാം, ജ്യോതി പ്രകാശ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, ഡോ.റോഷിനി എസ് കൃഷ്ണന് , മണ്ണഞ്ചേരി സിദ്ധ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് സംഘമിത്ര,യുവജന വായനശാല സെക്രട്ടറി കെ.ജെ. പ്രീത് എന്നിവര്‍ സംസാരിച്ചു.