ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ബിന്നുകള്‍ അടിയന്തിരമായി സ്ഥാപിക്കാനും എല്ലാ മാസവും ഹരിതകര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ സഹിതം പ്ലാസ്റ്റിക് കൈമാറുവാനും പഞ്ചായത്ത് നിര്‍ദ്ദേശം നല്കി.
മാലിന്യമുക്ത നവകേരളത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവു പ്രകാരമാണ് നടപടി. സ്ഥാപിക്കുവാനും സ്ഥാപനത്തിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുനിരത്തിലേക്കോ മറ്റിടങ്ങളിലേക്കോ വലിച്ചെറിയുന്നതും കത്തിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ പതിനായിരം രൂപ വരെ പിഴയീടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.