ഗ്യാങ് റേപ്പും, ഒന്നിലധികം കൊലപാതകങ്ങളും നടത്തിയ 11 പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു. ലോകത്തെയാകെ നടുക്കിയ ബിൽക്കിസ് ബാനോവിന്റെ കേസ് നീതി കിട്ടാതെ പോകുമോയെന്ന ചോദ്യം ബാക്കിയാകുമായിരുന്നു. എന്നാൽ ലോകത്താകമാനമുള്ള സ്ത്രീകളെ അഭിസംബോധന ചെയ്തു കൊണ്ട് ബിൽക്കിസിനു വേണ്ടി കരുത്തരായ ചില സ്ത്രീകൾ മുൻപോട്ട് വന്നു.
75 ആം സ്വാതന്ദ്ര്യ ദിനം രാജ്യമാകെ ആഘോഷിച്ചപ്പോൾ പ്രധാനമന്ത്രി മോദി നാരി ശക്തിയെ പറ്റി ദീർഘമായ പ്രസംഗങ്ങൾ നടത്തി. സ്ത്രീകളുടെ സുരക്ഷിതത്വം രാജ്യത്തിനു പ്രധാനമാണെന്നും, സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ ശിഷാർഹമാണെന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം.
എന്നാൽ അതെ സമയം 2002ൽ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായ ബിൽക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികൾ ഗോധ്ര സബ് ജയിലിൽ നിന്നും വളരെ എളുപ്പത്തിൽ പുറത്തിറങ്ങി.
ഇന്ത്യയിൽ സ്ത്രീകൾ സുരക്ഷിതരാണോ? നീതിയും നിയമവും അർഹിക്കുന്ന പരിഗണ സ്ത്രീകൾക്ക് നൽകുന്നുണ്ടോ? നീതിയ്ക്കു വേണ്ടി ഒരു സ്ത്രീ എത്രനാൾ കോടതി കയറിയിറങ്ങി തെളിവുകൾ നിരത്തേണ്ടി വരും.
ഒരു ഭാഗത്തു സ്ത്രീകളുടെ സുരക്ഷയെ പറ്റി വാഗ്ദാനങ്ങൾ നൽകുമ്പോൾ, മറുവശത്തു കുറ്റക്കാർക്ക് ശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചു പുറത്തിറങ്ങുന്നു.
ആഗസ്റ്റ് 15 ന് ബിൽക്കിസ് ഉന്നയിച്ച ഊറ്റം കൊള്ളിക്കുന്ന ചോദ്യം ഇതായിരുന്നു “പ്രധാനമന്ത്രി സ്ത്രീയുടെ സുരക്ഷയെ പറ്റി സംസാരിക്കുന്നുണ്ട്, അതെ സമയം ഗുജറാത്ത് സർക്കാർ കേസിലെ പ്രതികളെ വിട്ടയച്ചു. ഇത് നീതിയുടെ അവസാനമാണോ”? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടിയിരുന്നത് ഇന്ത്യയിലെ ഓരോ ഭരണാധികാരികളുമാണ്.
വൈകുന്ന നീതിക്കു മുന്നിൽ കണ്ണുമടച്ചു ഇരിക്കാൻ ഇന്ത്യയിലെ സ്ത്രീകൾ തയ്യാറല്ലായിരുന്നു. കാരണം ഇത് ഓരോ സ്ത്രീകളെയും കൂടി ബാധിക്കുന്ന പ്രശ്നമാണ്. അതിനാൽ സി പി ഐ[എം ] ലീഡറും, ആക്ടിവിസ്റ്റുമായ സുഭാഷിണി അലി, പ്രൊഫസർ രൂപ രേഖ വർമ്മ, മാധ്യമ പ്രവർത്തക രേവതി ലൗൾ എന്നിവർ ചേർന്ന് സുപ്രീം കോടതിയിൽ ഗുജറാത്ത് സർക്കാരിന്റെ അനാസ്ഥയെ ചൂണ്ടി കാണിച്ചു കൊണ്ടൊരു പെറ്റിഷൻ നൽകി.
ഇതിൽ എന്തുചെയ്യാനാകുമെന്ന് ഞങ്ങൾ ചിന്തിക്കാൻ ശ്രമിക്കുകയായിരുന്നു, കപിൽ സിബൽ, അപർണ ഭട്ട് എന്നിവരെപ്പോലുള്ള അഭിഭാഷകർ മുന്നോട്ട് കൂടുതൽ സഹായകമായി- സുഭാഷിണി അലി
ഒരു കൂട്ടം മനുഷ്യരുടെ നിരന്തര പോരാട്ടങ്ങൾക്ക് ഫലമായി ജനുവരി 8 ന്, ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, കുറ്റവാളികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നും രണ്ടാഴ്ചയ്ക്കകം ജയിലിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിച്ചു. ഒപ്പം ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്ക് കൂട്ടുനിന്നെന്നും കോടതി പ്രഖ്യാപിച്ചു.
2022 മെയ് 13-ലെ ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ഓർഡർ ചെയ്ത വിധി തെറ്റാണെന്നും, അത് കോടതിയെ വഞ്ചിക്കുന്ന തരത്തിലായിരുന്നുവെന്നും കോടതി കൂട്ടി ചേർത്തിരുന്നു.
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ല. അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനാണ്. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നത് എന്ന് ഗുജറാത്ത് സർക്കാരിന് അറിയാമായിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ ഒരു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുക്കുന്നത് എന്നാണ് ഗുജറാത്ത് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.
സുപ്രീം കോടതിയുടെ മുൻ ഉത്തരവിൽ പിഴവ് ഉണ്ടെന്ന് ബോധ്യമായിരുന്നുവെങ്കിൽ അത് തിരുത്താൻ ഗുജറാത്ത് സർക്കാർ പുനഃപരിശോധന ഹർജി ആയിരുന്നു നൽകേണ്ടിയിരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. അത് ചെയ്യാതെ കുറ്റവാളികൾക്കൊപ്പം സംസ്ഥാന സർക്കാർ ഒത്ത് കളിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.
നാരി ശക്തി
സ്ത്രീകളുടെ സംരക്ഷണം രാജ്യ സംസ്ക്കരമായി കണക്കാക്കുന്ന ഇന്ത്യയിൽ എത്ര സ്ത്രീകളാണ് സുരക്ഷിതരായി ജീവിക്കുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. രാത്രയിൽ 10 മണി കഴിഞ്ഞാൽ ഭയമില്ലാതെ റോഡിൽ കൂടി നടന്നു പോകാൻ സാധിക്കുന്ന ഒരു സ്ത്രീ പോലുമുണ്ടാകില്ല.
അധികാര വളർച്ചക്കായി പ്രധാനമന്ത്രി പല ഇടങ്ങളിലും പല തരത്തിലുള്ള പ്രസംഗങ്ങളും നടത്തുന്നു. അതിൽ പ്രഖ്യാപിച്ച ഒന്നാണ് സ്ത്രീ സുരക്ഷ അഥവാ നാരി ശക്തി. സ്വാതന്ദ്ര്യ ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാജ്യത്തോടുള്ള ക്രൂരമായ തമാശയാകാനെ വഴിയുള്ളു എന്നാണ് രൂപ് രേഖ വർമ്മ അഭിപായം പങ്കിട്ടത്.
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ഉള്ളു പിടയുന്ന പ്രധാനമന്ത്രി അതെ സമയം പ്രതികൾക്ക് ഇളവ് നൽകിയിരിന്നു എന്നുള്ളത് എത്രമാത്രം വൈരുധ്യമാണ് തുറന്നു കാണിക്കുന്നത്.
കേസിലെ വഴിത്തിരിവ് എങ്ങനെ?
രൂപ രേഖ വർമ്മയും, സുഹൃത്തുക്കളും കൂട്ടായി ലീഗൽ നടപടികളിലേക്ക് കടന്നു.മൂന്നാമതൊരു ഹര്ജി അവർക്കാവശ്യമായിരുന്നു. അപ്പോഴാണ് രേവതി ലൗൾ കടന്നു വരുന്നത്. ഗുജറാത്തെ കലാപത്തെ ആസ്പദമാക്കി രേവതി അനാട്ടമി ഓഫ് ഹേറ്റ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകം ബിൽക്കിസ് കേസിനെ സഹായിച്ചു.
കേസിനെ സംബന്ധിച്ച പെറ്റിഷൻ കൊടുത്തതിനു ശേഷം മറ്റൊരു ഹര്ജി കൂടി കടന്നു വന്നു. തൃണമൂൽ കോൺഗ്രസ് എം പി ആയ മഹുവ മൊയ്ത്ര, അഭിഭാഷക ഇന്ദിര മുഖേനയാണ് ഹര്ജി നൽകിയത്. തുടർന്ന് 2022 സെപ്റ്റംബറിൽ മുൻ ഐപിഎസ് ഓഫീസർ മീരൻ ചദ്ദ ബോർവാങ്കർ, ജഗ്ദീപ് ചോഖറും മധു ഭണ്ഡാരി തുടങ്ങിയവർ വീണ്ടും ഹര്ജി നൽകി. കൂട്ടായ പ്രവർത്തനവും, സഹകരണവും കൂടുതലുച്ചത്തിൽ എതിർപ്പുകൾ വരുവാൻ സഹായകമായി.
ബിൽക്കിസ് ഓരോ സ്ത്രീയുടെയും പ്രധിനിധി
നാളെയൊരിക്കൽ നിങ്ങളറിയുന്ന, നിങ്ങൾക്കേറ്റവും അടുപ്പമുള്ള ഒരു സ്ത്രീയ്ക്ക് നേരെ അക്രമണം നേരിട്ടാൽ നിങ്ങളെങ്ങനെ പ്രതികരിക്കും?
എല്ലാത്തരം പ്രശ്നങ്ങൾ നേരിടുന്ന സമയത്തു തന്നെ ബിൽക്കിസ് അപ്പക്സ് കോടതിയെ സമീപിക്കുവാൻ തയാറായി. 2022 നവംബറിൽ ഗുജറാത്ത് കോടതി പുറപ്പെടുവിച്ച ഓർഡറിനെതിരെ ബാനു പരാതി നൽകി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടകളായി ബാനുവിനെ ഹര്ജിക്കാരിയായി നിലനിർത്തി, നീതി വൈകിപ്പിച്ചത് കോടതിയിൽ പെറ്റിഷനെതിരെ ചോദ്യമുയർത്തിയത് കൊണ്ട് മാത്രമാണെന്ന് ശോഭ ഗുപ്ത [ബാനുവിന്റെ അഭിഭാഷക]അഭിപ്രായപ്പെട്ടു.
ഇത് അവൾ ഒറ്റയ്ക്ക് നേരിടേണ്ടിയിരുന്ന ഒന്നായിരുന്നില്ല, മനുഷ്യരാശിക്കും, സ്ത്രീകൾക്കുമെതിരെയുള്ള ആക്രമണം ആയിരുന്നു ഇത്. ഇതൊരു സാമൂഹിക പ്രശ്‌നം കൂടിയാണ്. ബാനു വാൾക്കു വേണ്ട സമയമെടുത്തു എന്നുള്ളതിൽ എനിക്കഭിമാനമുണ്ട്. അതിനുശേഷമാണ് അവൾ കടന്നു വന്നത്. അത് നല്ലൊരു തീരുമാനമായിരുന്നു ശോഭ ഗുപ്‌ത അഭിപ്രായപ്പെട്ടു
നീതിയിലേക്കുള്ള കാൽ വയ്പ്പ്
കോടതി വിധി അസാധുവായി പ്രഖ്യാപിച്ചുകൊണ്ട് 11 കുറ്റവാളികളെയും ജലയിലിലേക്ക് തിരിച്ചയച്ചു. പരോക്ഷത്തിൽ ഇത് നീതി ലഭ്യമായതിന്റെ അടയാളമാണ്. ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ വിധി എന്നാണ് ഇതിനെ കുറിച്ചു മൊയ്ത്രയുടെ വക്കീൽ പറഞ്ഞത്.
എല്ലാ പ്രതീക്ഷകളും അവസാനിച്ചു, സുപ്രീം കോടതിയിൽ വിശ്വാസം കുറഞ്ഞു ഇങ്ങനെയൊരു അവസ്ഥയിലായിരുന്നപ്പോഴാണ് ഈ വിധി വന്നത്- രൂപ് രേഖ വർമ്മ
ഇരുണ്ട കാലത്തു വെളിച്ചത്തിന്റെ പ്രതീക്ഷ എന്നാണ് വിധിയെ കുറിച്ച് ലൗൾ അഭിപ്രായപ്പെട്ടത്
ഇത് സമൂഹത്തിനു തന്നെ വലിയൊരു പ്രതീക്ഷയും, താക്കീതും നൽകിയിട്ടുണ്ട്. നീതിയ്ക്കു മുൻപിൽ അധികാര ബലം കൊണ്ട് ഏത് കുറ്റവാളികൾക്കും രക്ഷപ്പെടാമെന്നുള്ള ചിന്തയ്ക്ക് ഇവിടെ സുപ്രീംകോടതി വിധിയിലൂടെ മറുപടി നൽകി.
ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമല്ല രാഷ്ട്രീയ അധികാരങ്ങൾ പല വിധത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. കരുത്തുറ്റ പോരാട്ടങ്ങൾ അവർക്കെതിരെ ചോദ്യങ്ങൾ ഉയർത്തുക തന്നെ ചെയ്യും
ബാനോ നിങ്ങൾ ഒറ്റയ്ക്കല്ല
തിങ്കളാഴ്ച പുറപ്പെടുവിച്ച വിധി പ്രസ്താവന ബാനുവിനെ പോലെ സമൂഹത്തിലെ നിരവധി സ്ത്രീകൾക്ക് ആശ്വാസം പകർന്നിട്ടുണ്ടാകും. ബാനു വിധിയോട് പ്രതികരിച്ചത് ഇങ്ങനെയാണ്; എനിക്കിപ്പോൾ ശ്വസിക്കാൻ കഴിയുന്നുണ്ട്, നീതിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷ കെടാതെ സൂക്ഷിച്ചതിനു ഗുപതയ്ക്കു നന്ദി. ഇത് കേവലമൊരു നന്ദി പ്രകാശനം മാത്രമല്ല ഓരോ മനുഷ്യർക്കും നീതി ലഭ്യമാകുമെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. വിധി പുറത്തു വന്നപ്പോൾ ബാനുവിനൊപ്പം ഈ ലോയ്ക്ക് കൂടി നന്ദി രേഖപ്പെടുത്തി
ബാനുവിന്റെ കേസിൽ ഒരു രൂപ പോലും കൈപറ്റാതെയാണ് ഗുപത് ഈ കേസ് വാദിച്ചത്. അതിനെ കുറിച്ചവർ പറയുന്നത് ഇങ്ങനെയാണ് നമ്മളെല്ലാം സമൂഹത്തിന്റെ ഭാഗമാണ്, ബാനു കലാപത്തിന്റെ ഇരയാണ്. ഇതൊരു ഒറ്റയാൾ പോരാട്ടമല്ലന്നു ഞങ്ങൾ എല്ലാം കൂടെയുണ്ടെന്ന് അവളെ ഓർമ്മിപ്പിക്കേണ്ടതുണ്ടായിരുന്നു
നീതി
വൈകിയെങ്കിലും ബാനോ നീതി കൈപറ്റി ഇന്ത്യൻ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയാണെങ്കിൽ മതത്തിന്റെയും, ജാതിയുടെയും പേരിൽ രാഷ്‌ടീയക്കാർ വിഭാഗീയത നടത്തുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്നോണം വാഗ്ദാനങ്ങളാൽ നിറച്ച നോട്ടീസുകൾ വിതരണം ചെയ്യുന്നു.
ഇന്ത്യ എത്രത്തോളം സുരക്ഷിതമാണ്? ഇന്ത്യയിൽ ഭയമില്ലാതെ ജീവിക്കാൻ സ്ത്രീകൾക്ക് എന്നാണ് കഴിയുക?