കോട്ടയത്ത്, പ്രത്യേകിച്ച് ക്രിസ്ത്യൻ വിവാഹങ്ങളിൽ ബീഫ് ഉലർത്തിയത് പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു വിഭവമാണ്. അതിന്റെ രുചിയും മണവും സ്വാദും മറികടക്കാൻ വേറെ ഒന്നിനും കഴിയില്ല. പൊറോട്ടയും കോട്ടയം സ്റ്റൈൽ ബീഫ് ഉലർത്തിയതും ആണ് ബെസ്റ് കോംബോ. വായിൽ കൊതിയൂറും രുചി പകരുന്ന ഈ ബീഫ് റോസ്സ്റ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മാംസം പാകം ചെയ്യാൻ: ബീഫ്: 500 ഗ്രാം, മഞ്ഞൾ പൊടി: ¼ ടീസ്പൂൺ, കശ്മീരി മുളക് പൊടി: 1.5 ടീസ്പൂൺ, മുളകുപൊടി: ½ ടീസ്പൂൺ, കുരുമുളക് പൊടി: ½ ടീസ്പൂൺ, ഗരം മസാല: ½ ടീസ്പൂൺ, ഉപ്പ് (ആവശ്യത്തിന്), വെള്ളം: ¼ മുതൽ ½ കപ്പ് വരെ
ചേരുവകളുടെ രണ്ടാം ബാച്ച്: എണ്ണ: ⅛ കപ്പ്, ഉള്ളി: 2, സവാള(വൃത്താകൃതിയിൽ അരിഞ്ഞത്): ¼ കപ്പ്, വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്): 5 – 6 അല്ലി, ഇഞ്ചി(ചെറുതായി അരിഞ്ഞത്): 2 ടീസ്പൂൺ, കറിവേപ്പില: 3-4 തണ്ട്, തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയത്: ¼ കപ്പ്
പാകം ചെയ്യുന്ന വിധം
.മാംസം കഴുകി വൃത്തിയാക്കുക.
.ഒരു പ്രഷർ കുക്കറിൽ, മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾക്കൊപ്പം അരിഞ്ഞ ഇറച്ചി ചേർക്കുക – മഞ്ഞൾ, മുളക്, കശ്മീരി മുളക്, കുരുമുളക്, ഗരം മസാല, ഉപ്പും കാൽ കപ്പ് മുതൽ അര കപ്പ് വെള്ളം മാത്രം ചേർക്കുക.
.ഏകദേശം നാലോ അഞ്ചോ വിസിൽ വരെ വേവിക്കുക, അതിനു ശേഷം തണുപ്പിക്കുക
.ഒരു കടായി എടുത്ത് അതിൽ എണ്ണ ചേർക്കുക.
.ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, തേങ്ങാ കഷണങ്ങൾ, കറിവേപ്പില എന്നിവ വെവ്വേറെ വഴറ്റുക. നീക്കം ചെയ്യുക.
.വേവിച്ച ഇറച്ചിയും പ്രഷർ കുക്കറിൽ നിന്ന് വെള്ളവും ചേർത്ത് ഉണങ്ങുന്നത് വരെ വേവിക്കുക.
.വറുത്ത ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക.
.വറുത്ത കറിവേപ്പിലയും തേങ്ങാ കഷണങ്ങളും കൊണ്ട് അലങ്കരിച്ച്, കേരള പൊറോട്ടയോ ചോറിന്റെയോ കൂടെ ചൂടോടെ വിളമ്പുക.