മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. സമൂഹ മാധ്യമത്തിലും ആര്യക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തനിക്ക് വന്ന ഒരു അശ്ലീല ഫോൺ കോൾ പങ്കുവച്ചിരിക്കുകയാണ് ആര്യ.
കമ്പനി നമ്പറിലേക്ക് വിളിച്ച് അശ്ലീലം പറഞ്ഞയാളുടെ മൊബൈൽ സംഭാഷണമാണ് ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.
‘ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്’ എന്നു പറഞ്ഞാണ് ആര്യ വിഡിയോ പങ്കുവെച്ചത്. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിക്കുന്നത്.
നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസർകോട് ആണെന്ന് യുവതി മറുപടി നല്കുമ്പോള് തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്നാണ് യുവാവ് ചോദിക്കുന്നത്.
പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും യുവാവ് അത് പങ്കുവെക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ, വിഡിയോയിൽ വളരെ അശ്ലീലമായാണ് യുവാവ് സംസാരിക്കുന്നത്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും യുവാവ് പറയുന്നുണ്ട്.
ഫോണ്‍ വിളിച്ചയാളുടെ നമ്പര്‍ വ്യക്തമാകുന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചത്. ‘ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു എന്നും’ ആര്യ സമൂഹ മാധ്യമത്തിൽ കുറിച്ചു.
നേരത്തെയും ഇതുപോലെ തനിക്ക് നേരെ വന്ന അശ്ലീല കമന്റുകളോടും വിമർശനങ്ങളോടുമെല്ലാം ആര്യ പ്രതികരിച്ചിട്ടുണ്ട്. തന്നോട് അശ്ലീലം പറയുന്നവരുടെ മെസേജുകളെല്ലാം ആര്യ പങ്കുവെക്കാറുമുണ്ട്.