ആലപ്പുഴ:ജനുവരി 20ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ആലപ്പുഴ നഗരത്തിൽ സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡുകൾ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു ഗുണ്ടാസംഘങ്ങൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
കേന്ദ്ര ഗവൺമെന്റിന് എതിരായ സമരത്തിൻറെ പ്രചരണ ബോർഡുകൾ തകർത്തത് കോൺഗ്രസിനുള്ളിലെ ബിജെപി ബന്ധം മറനീക്കി പുറത്തുവന്നതാണ് ആലപ്പുഴയിൽ കണ്ടത്.പ്രതിഷേധയോഗം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻറ് എസ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജെയിംസ് സാമുവേൽ സ്വാഗതം പറഞ്ഞു ജില്ലാ ജോയിൻ സെക്രട്ടറി അജ്മൽ ഹസൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്വേതാ എസ് കുമാർ ആലപ്പുഴ ബ്ലോക്ക് സെക്രട്ടറി ജി ശ്രീജിത്ത് പ്രസിഡൻറ് ആർ അനസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുൺ ലാൽ,ഊർമിള ബ്ലോക്ക് ട്രഷറർ രമ്യ സുർജിത് എന്നിവർ സംസാരിച്ചു.ആലപ്പുഴ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസിൽ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ജനറൽ ആശുപത്രി ജംഗ്ഷനിൽ സമാപിച്ചു.