ഗോവയിലെ സർവീസ് അപ്പാർട്ട്മെന്റിൽ തന്റെ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരുവിലെ AI സ്റ്റാർട്ടപ്പിന്റെ സിഇഒ സുചന സേത്ത് (39) തിങ്കളാഴ്ച രാത്രി അറസ്റ്റിലായിരുന്നു. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ മകന്റെ മൃതദേഹം ബാഗിലാക്കി ക്യാബിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം ഇതുവരെ പൂർണ്ണമായി നിർണ്ണയിച്ചിട്ടില്ല, എന്നാൽ പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. സുചന AI എത്തിക്സ് വിദഗ്ദ്ധയും ഡാറ്റ സയന്റിസ്റ്റുമാണ് എന്നാണ് , കൂടാതെ സ്റ്റാർട്ടപ്പുകളിൽ ഡാറ്റ സയൻസ് മെന്ററിംഗിലും സ്കെയിലിംഗ് മെഷീൻ ലേണിംഗ് സൊല്യൂഷനുകളിലും 12 വർഷത്തിലേറെ പരിചയമുണ്ട്.
ടെക്നിക്കൽ കൺസൾട്ടൻസിയായ ദി മൈൻഡ്ഫുൾ എഐ ലാബിന്റെ സ്ഥാപക കൂടിയാണ് ഇവർ . AI എത്തിക്സ്നു വേണ്ടി ഉപദേശക സേവനങ്ങൾ നൽകുന്നു. AI സിസ്റ്റങ്ങളും ഡാറ്റാ പ്രാക്ടീസുകളും ഓഡിറ്റ് ചെയ്യുന്നു, ഡാറ്റ സേവനങ്ങൾ നൽകുന്നു, AI റോഡ്മാപ്പുകൾ നൽകുന്നു തുടങ്ങിയവയാണ് സുചന ചെയ്തു കൊണ്ടിരിക്കുന്നത്.
2021 ലെ എ ഐ എത്തിക്സ് ഏറ്റവും മിടുക്കരായ 100 സ്ത്രീകളെ തെരഞ്ഞെടുത്തതിൽ സൂചനയും ഉൾപ്പെട്ടിരുന്നു. ഭർത്താവുമായുള്ള അനാരോഗ്യമായ ബന്ധമാണ് മകനെ കൊലപ്പെടുത്താനുള്ള കാരണമായി മാറിയെന്നതയാണ് പോലീസ് നിരീക്ഷണം