ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേക്ക് ആവശ്യമായിരിക്കുന്ന സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷകള്‍ വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.
അപേക്ഷകര്‍ അനുബന്ധ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ആലപ്പുഴയില്‍ നേരിട്ട് ഹാജരാവുകയോ dmohalppy@yahoo.co.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുകയോ ചെയ്യണം. യോഗ്യത പി.ജി, ബിരുദം, ഡിപ്ലോമ ഇന്‍ സൈക്രാടി. പ്രസ്തുത യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലാത്ത പക്ഷം എം.ബി.ബി.എസ്, സൈക്യാട്രിയില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും.