ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യം അശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിനെതിരെയുള്ള നിയമ നടപടികള്‍ ഊര്‍ജിതമാക്കി. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞവരിൽ നിന്നും മാലിന്യ ശേഖരണത്തിനായി ബിന്നുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും പിഴ ഈടാക്കി. യൂസര്‍ ഫി കുടിശിക വരുത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി കുടിശിക തുക പിഴ സഹിതം ഡിമാന്‍ഡ് നോട്ടീസ് കക്ഷികള്‍ക്ക് നല്‍കിത്തുടങ്ങിയതായും നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.