ആലപ്പുഴ : ജില്ലാ റെസ്റ്റ് ഹൗസിലെ കാന്റീന് നടത്തിപ്പ് അടുത്ത രണ്ട് വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നല്‍കുന്നതിന് കാന്റീന് നടത്തി മുന്‍ പരിചയമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
രണ്ട് വര്‍ഷത്തേയ്ക്ക് അടയ്ക്കാവുന്ന പാട്ടതുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍, ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ദര്‍ഘാസുകള്‍ മുദ്ര വച്ച കവറില്‍ ജനുവരി 16ന് 3 മണിക്ക് മുന്‍പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരത്തിന് ഫോണ്‍ : 8086395143