ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ഞൊണ്ടി മുക്ക് എന്ന കവലയുടെ പേര് മാറ്റാൻ നിയമസഭാ സമിതി നിർദേശിച്ചു. സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന നിയമസഭാസമിതി യോഗത്തിലാണ് സമിതി ചെയർപേഴ്സൺ യു. പ്രതിഭ എം.എൽ.എ. ഇക്കാര്യം അറിയിച്ചത്.
ഡി.എ.ഡബ്ല്യു.എഫ്. ഭാരവാഹി ഹരികുമാർ നൽകിയ പരാതിയിലാണ് തീരുമാനമായത്.ഇതുൾപ്പെടെ ജില്ലയിലെ വികലാംഗ സംരക്ഷണ സദനം, വൃദ്ധസദനം എന്നിവയുടെയും ബോർഡുകൾ രണ്ടാഴ്ചക്കകം മാറ്റി സ്ഥാപിക്കുന്നതിനും ഇവ മാറ്റിയതിന്റെ ചിത്രം സമിതിക്ക് അയച്ചു നൽകുന്നതിനും സമിതി ചെയർപേഴ്സൺ കൂടിയായ യു.പ്രതിഭ നിർദേശം നൽകി.