സുല്‍ത്താന്‍ബത്തേരി: ഓരോ മഴക്കാലത്തും യമണ്ടന്‍ വെള്ളക്കെട്ട് ബത്തേരി നഗരത്തില്‍ ഉണ്ടാകാറുണ്ട്. വര്‍ഷങ്ങളായി ഇതിന് പരിഹാരം കാണണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നപ്പോള്‍ ഒടുവില്‍ നഗരസഭ ഗാന്ധി ജംങ്ഷനിലെയും റഹീം മെമ്മോറിയല്‍ റോഡിലെയും വെള്ളക്കെട്ടിന് പരാഹാരം തേടിയിറങ്ങിയിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി നടക്കുന്ന കലുങ്കാണ് ആദ്യം നിര്‍മിക്കുക. ഇതിനായി ചൊവ്വാഴ്ച മുതല്‍ ഗതാഗതനിയന്ത്രണം നിലവില്‍ വരും. നഗരസഭ, പോലീസ് അധികാരികളാണ് ഇക്കാര്യം അറിയിച്ചത്.
എംജി റോഡും റഹീം മെമ്മോറിയല്‍ റോഡും (ഗാന്ധി ജങ്ഷന്) കൂടിച്ചേരുന്ന ഭാഗത്ത് അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കലുങ്ക് നിര്‍മിക്കുന്നത്. നാലുമാസത്തോളം ഗതാഗതനിയന്ത്രണം നഗരത്തിലുണ്ടാകും.
ക്രമീകരണത്തിന്റെ ഭാഗമായി ഊട്ടി – താളൂര്‍ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഗാന്ധി ജങ്ഷനില്‍ ബൈപ്പാസിന് സമീപത്തും ഇതിനുശേഷം ബൈപ്പാസ് വഴി ചുങ്കം സ്റ്റാന്‍ഡിലെത്തിയും ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. ബൈപ്പാസ് റോഡില്‍ ഒരു വിധത്തിലുള്ള പാര്‍ക്കിങും പോലീസ് അനുവദിക്കില്ല.