മലയാള സിനിമയ്ക്കേറ്റവും പ്രിയപ്പെട്ട നടിയാണ് ശാന്തി കൃഷ്ണ. ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് നടി.
എന്നാല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പാളിച്ചകളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. രണ്ട് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങള്‍ തകര്‍ന്ന് പോവുകയായിരുന്നു.
നടന് ശ്രീനാഥിനെയായിരുന്നു ശാന്തി ആദ്യം വിവാഹം കഴിക്കുന്നത്. അന്ന് സിനിമയിലൊക്കെ കണ്ടത് പോലൊരു ജീവിതമായിരുന്നു തനിക്കുണ്ടായത്.
എന്നാല്‍ അത് ദുരന്തമായി. പിന്നീട് രണ്ടാമതും വിവാഹിതയായെങ്കിലും അതും പാളി പോയെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
പുസ്തകങ്ങള്‍ വായിക്കുന്നതായിരുന്നു തന്റെ ഹോബി. ഫിക്ഷണല്‍ നോവലുകളായിരുന്നു കൂടുതലായും താന്‍ വായിച്ചിട്ടുള്ളത്. ആ പ്രായത്തില്‍ അത്തരം നോവലുകള്‍ വായിക്കുമ്പോള്‍ കൂടുതല്‍ റൊമാന്റിക്കാവും. പതിനാറ്, പതിനേഴ് വയസിലാണ് ഇന്ഡസ്ട്രിറ്റിങ് ആയിട്ടുള്ള നോവലുകള്‍ ഞാന്‍ വായിച്ച് തുടങ്ങിയത്.
അത് നമ്മുടെ ഉള്ളില്‍ ബോധപൂര്‍വ്വമല്ലാതെ ഉണ്ടാവും. അതുകൊണ്ട് തന്നെ അതുപോലെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമൊക്കെ ആഗ്രഹിക്കും.
എന്തെങ്കിലും കുഴപ്പമുള്ളവരാണെങ്കില് അവരെ സ്നേഹിച്ച് റെഡിയാക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഒക്കെ തോന്നും. ഈ രീതിയില്‍ ചിന്തിച്ചിട്ടാണ് എന്റെ ജീവിതത്തില്‍ പല തീരുമാനങ്ങളും ഉണ്ടായിട്ടുള്ളത്. ബേസിക്കലി താനൊരു റൊമാന്റിക് വ്യക്തിയാണെന്നാണ് ശാന്തി പറയുന്നത്.
ജനിച്ചതും വളര്‍ന്നതും ബോംബെയിലാണെങ്കിലും ആദ്യ വിവാഹം കഴിഞ്ഞിട്ട് ഞാന്‍ പോയി താമസിച്ചത് നാട്ടിന്‍പുറത്താണ്. അവിടെ കറന്റ് പോയാല്‍ പിന്നെ ഒരാഴ്ചത്തേക്ക് വരാതെ ഇരിക്കുന്ന അവസ്ഥയുള്ള കാലമാണ്. പക്ഷേ അവിടെ താമസിച്ചത് സന്തോഷത്തോടെയാണ്.
സിനിമയില്‍ കാണുന്നത് പോലെ രാവിലെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോവുകയുമൊക്കെ ചെയ്തിരുന്നു. സ്വപ്നലോകമെന്ന് പറയുന്നത് പോലെ പത്തൊന്‍പതാമത്തെ വയസില്‍ ഞാനങ്ങനെയായിരുന്നു.
ഇന്നത്തെ പിള്ളേരാണെങ്കില് അവരങ്ങനെ ചെയ്യില്ല. എന്റെ തീരുമാനങ്ങളൊക്കെ ചിന്തിക്കാതെ ഹൃദയം കൊണ്ട് എടുത്തതായിരുന്നുവെന്നാണ് നടി പറഞ്ഞ് വെക്കുന്നത്.
ദുഃഖപുത്രി ഇമേജിലായിരുന്നു എന്റെ കഥാപാത്രങ്ങള്‍. പക്ഷേ എന്ന സിനിമയിലാണ് ആദ്യമായി നെഗറ്റീവ് റോള്‍ ചെയ്യുന്നത്. അങ്ങനൊരു സ്വതന്ത്ര്യം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതില്‍ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കുന്നു.
കാരണം മോഹന്‍ലാലിന്റെ കാമുകിയും ഭാര്യയും അമ്മയും അമ്മയിയമ്മയായിട്ടുമൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ആളുകള്‍ എല്ലാ കഥാപാത്രങ്ങളെയും സ്വീകരിച്ചിട്ടുണ്ട്. എല്ലാം സംഭവിക്കുന്നതാണ്.
പലവിധത്തിലാണ് ജീവിതത്തിലെ ഒരോ പ്രശ്നങ്ങളും നമ്മള് നേരിടുന്നത്. വളരെ നിസാരമായിട്ടുള്ള കാര്യമായിരിക്കും ഡിപ്രഷന് ഉണ്ടാക്കുന്നത്. അപ്പോഴും ശക്തമായൊരു മൈന്‍ഡ് ഉണ്ടായിരിക്കണം. ജീവിതം കഴിഞ്ഞു, ഇത്രയേ ഉള്ളു. ഇനി മുന്നോട്ട് പോകാന്‍ പറ്റില്ലെന്നൊരു ചിന്തയിലേക്ക് വരരുത്.
‘നമ്മള് നമ്മളെ കൊണ്ട് തന്നെ മനസ് മാറ്റേണ്ടി വരും. എല്ലാവര്ക്കും ആ പവറുണ്ട്. ഞാനങ്ങനെ ചിന്തിച്ചത് കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിച്ചതെന്നാണ് ശാന്തി പറയുന്നത്.’
രണ്ടാമത് ഞാന്‍ വിവാഹമോചിതയായപ്പോള്‍ സിനിമ വന്നില്ലായിരുന്നെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടിലായി പോയേനെ. വിവാഹ സമയത്ത് ഞാന്‍ അദ്ദേഹത്തെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. അതാണ് എന്റെ തെറ്റ്. എല്ലാവരും സ്വയം നിലനില്‍പ്പ് കൂടി നോക്കണം.
വിവാഹിതയാണെങ്കിലും സ്വയം ബഹുമാനിക്കണം. നമ്മുടേതായ ഒരു ഇന്‍കം ഉണ്ടെങ്കില്‍ വലിയ കാര്യമാണെന്ന് നടി കൂട്ടിച്ചേര്‍ത്തു.