ആലപ്പുഴ: ജില്ലയിലെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂരഹിതരായ 660 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള മുഴുവന്‍ തുകയും കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന് കൈമാറി.പദ്ധതി വഴി ജില്ലയിലെ 296 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള തുക ആദ്യ ഘട്ടത്തില്‍ കൈമാറിയിരുന്നു.ഇവയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് ഭൂമി ലഭിച്ചതുമാണ്.
ശേഷിച്ച 364 കുടുംബങ്ങള്‍ക്കുള്ള 9.1 കോടി രൂപ കൂടി ഇപ്പോള്‍ കൈമാറിയതോടെ പദ്ധതി പ്രകാരമുള്ള ആകെ തുകയായ 16.4 കോടി രൂപയും ഫൗണ്ടേഷന് നല്കി.മൂന്ന് സെന്റ് ഭൂമി വാങ്ങുന്നതിന് രണ്ടര ലക്ഷം രൂപ വീതമാണ് പദ്ധതിയിലൂടെ നല്‍കുന്നത്.
പദ്ധതി വഴി ഭൂമി ലഭിച്ചവരില്‍ 281 വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.സംസ്ഥാന സര്‍ക്കാരും കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ചേര്‍ന്ന് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂരഹിത ഭവനരഹിതരായിട്ടുള്ള 1000 പേര്‍ക്ക് ഭൂമി വാങ്ങുന്നതിന് എറണാകുളം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളെ ഉള്‍പ്പെടുത്തി ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു
.ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. പുറക്കാട് ഗ്രാമപഞ്ചായത്തില്‍ ഭൂമി ലഭിച്ച രണ്ടു കുടുംബങ്ങളുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായും ജില്ല ലൈഫ് മിഷന് കോഓര്‍ഡിനേറ്റര്‍ പി. പൊന്‍സിനി അറിയിച്ചു.