ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളുടെ ഭാഗമാകുകയും, പരുക്കനായ നിരവധി പുരുഷ കഥാപാത്രങ്ങളെ എഴുതി തയ്യാറാക്കിയ തിരക്കഥാകൃത്തും ഗാനരചയിതാവുമാണ് ജാവേദ് അക്തർ. അടുത്തിടെ അനിമൽ എന്ന ചിത്രത്തെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.
9-ാമത് അജന്ത-എല്ലോറ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കവേയാണ് ജാവേദ് അക്തർ, അനിമൽ പോലുള്ള ചിത്രങ്ങൾ നേടുന്ന വിജയങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചത്.
രൺബീർ കപൂർ നായകനായി സന്ദീപ് വാംഗ റെഡ്ഢി ഒരുക്കിയ ചിത്രം കളക്ഷൻ റെക്കോർഡുകളിൽ മുന്നിലെത്തിയ ചിത്രമാണ്, എന്നാൽ ചിത്രത്തിനെതിരെ വിമർശനങ്ങളും വ്യാപകമായിരുന്നു.
“എന്താണ് ശരിയെന്നും അത് എങ്ങനെയായിരിക്കണമെന്നുമുള്ള അവബോധത്തോടെ വേണം ഒരു നായകന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ. ഇന്നത്തെ എഴുത്തുകാർ അതിനെപ്പറ്റി ചിന്തിക്കണം, കാരണം അവർക്കിടയിൽ ആശയക്കുഴപ്പം കൂടിയിട്ടുണ്ട്. സമൂഹം ആശയക്കുഴപ്പത്തിലായത് തന്നെയാണ് അതിന് കാരണം.” ജാവേദ് അക്തർ ചൂണ്ടിക്കാട്ടി.
“സമൂഹം ശരിയേത് തെറ്റേത് എന്ന് തീരുമാനിക്കുന്നില്ല, എന്നാൽ സിനിമ അത് പ്രതിഫലിക്കുന്നു. ദരിദ്രർ നല്ലവരും സമ്പന്നർ മോശക്കാരുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമ്മുടെ തലയിൽ എങ്ങനെ സമ്പന്നരാകാം എന്നൊരു ചിന്ത മാത്രമേയുള്ളൂ.
അതിനാൽ, സമ്പന്നരെ മോശക്കാരാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല, കാരണം നമ്മളെല്ലാവരും സമ്പന്നരാകാനാണ് ആഗ്രഹിക്കുന്നത്” അദ്ദേഹം പറഞ്ഞു.
“ഒരു പുരുഷൻ സ്ത്രീയോട് ഷൂ നക്കാൻ ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ ഒരു പുരുഷൻ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുന്നതും, അങ്ങനെയൊരു ചിത്രം സൂപ്പർ ഹിറ്റാകുന്നതും അപകടകരമാണ്” അനിമലിലെ ഒരു രംഗം പരോക്ഷമായി പരാമർശിച്ച് ജാവേദ് അക്തർ പറഞ്ഞു.
അതേസമയം, 900 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് അനിമൽ നേടിയെടുത്തത്. കൂടാതെ നിരൂപകരുടെ ഭാഗത്ത് നിന്ന് വൻ വിമർശനവും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിലെ കഥാപാത്ര സൃഷ്ടി തന്നെയായിരുന്നു പലരും എടുത്തു കാട്ടിയത്. പലരും ചിത്രത്തെ പ്രശംസിച്ചപ്പോഴും വലിയൊരു വിഭാഗം പ്രേക്ഷകരും ചിത്രം മുന്നോട്ട് വച്ച കണ്ടന്റിനെ വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
സന്ദീപ് റെഡ്ഢി വാംഗയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ഷാരൂഖ് ഖാൻ നായകനായ രാജ്കുമാർ ഹിറാനിയുടെ ‘ഡങ്കി’, പ്രഭാസ് നായകനായി എത്തിയ പ്രശാന്ത് നീൽ ചിത്രമായ ‘സലാർ’ എന്നിവ തിയേറ്ററുകളിൽ വന്നതോടെയാണ് അനിമൽ കളക്ഷൻ കുറഞ്ഞത്.
എങ്കിലും പ്രതീക്ഷിച്ചതിലും വലിയ വിജയമാകാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.
അതേസമയം, 900 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് അനിമൽ നേടിയെടുത്തത്. കൂടാതെ നിരൂപകരുടെ ഭാഗത്ത് നിന്ന് വൻ വിമർശനവും ചിത്രം ഏറ്റുവാങ്ങിയിരുന്നു.
ചിത്രത്തിലെ കഥാപാത്ര സൃഷ്ടി തന്നെയായിരുന്നു പലരും എടുത്തു കാട്ടിയത്. പലരും ചിത്രത്തെ പ്രശംസിച്ചപ്പോഴും വലിയൊരു വിഭാഗം പ്രേക്ഷകരും ചിത്രം മുന്നോട്ട് വച്ച കണ്ടന്റിനെ വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.