തിരുവനന്തപുരം: കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഇടപെടല്‍ ആവശ്യമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.
പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂര്‍ ഗോത്ര മേഖലയിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന് അധ്യക്ഷ.
ഈ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം തുടര്‍ന്നു കൊണ്ടു പോകുന്നതിനുള്ള അവസരം, യുവജനങ്ങളുടെ തൊഴില്‍ സാധ്യത എന്നിവ ഗൗരവപൂര്‍വം പരിശോധിക്കണം. വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്ക് തടയുന്നതിന് നടപടി സ്വീകരിക്കണം.
ഊരുകളിലേക്കുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയും യാത്രാ സൗകര്യം ഉറപ്പാക്കുകയും വേണം. വഴിവിളക്കുകള്‍ ഉറപ്പാക്കണം. വയോധികര്‍ക്ക് പെന്ഷന് വീട്ടിലെത്തിക്കുന്നതിന് ആവശ്യമെങ്കില്‍ സഹകരണ ബാങ്കുകളുടെ സഹായം തേടണം.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, ചികിത്സാ സഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍ ബോധവല്‍ക്കരണം നല്‍കണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ പറഞ്ഞു.
വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന് മുഖ്യാതിഥിയായിരുന്നു.
വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, ട്രൈബല്‍ എക്സ്റ്റെന്ഷന് ഓഫീസര്‍ വി.ജി. പ്രദീപ് കുമാര്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന ചര്‍ച്ച നയിച്ചു.
ഇന്ന് (ജനുവരി 7) രാവിലെ 10ന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി അധ്യക്ഷത വഹിക്കും. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന് മുഖ്യാതിഥിയാകും.
വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രതിക, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന, പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും.
പട്ടികവര്‍ഗ മേഖലയിലെ പദ്ധതികളും പോളിസികളും എന്ന വിഷയം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് എസ്. ഷിനു അവതരിപ്പിക്കും.
ലഹരിയുടെ കാണാക്കയങ്ങള്‍ എന്ന വിഷയം ആര്യനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.എസ്. രജീഷ് അവതരിപ്പിക്കും.