കൊച്ചി: ഇകൊമേഴ്സ് പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്-ആസ്-എ-സര്‍വീസ് (സാസ്) പ്ലാറ്റ്ഫോമായ യൂണികൊമേഴ്സ് ഇസൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
നിലവിലുള്ള ഓഹരി ഉടമകളുടെ ഒരു രൂപ മുഖവിലയുള്ള 2,98,40,486 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, സിഎല്‍എസ്എ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.