ന്യൂയോര്‍ക്ക്: യാത്രാമധ്യേ വിമാനത്തിന്റെ ജനല്‍ ഇളകി വീണതായി റിപ്പോര്‍ട്ട്. ഒറിഗോണിലെ പോര്ട്ട്ലാൻഡില് നിന്ന് പുറപ്പെട്ടെ അലാസ്ക എയര്‍ലൈൻസിന്റെ വിമാനത്തിലാണ് യാത്രാമധ്യേ അപകടമുണ്ടായത്.
സംഭവത്തെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. പിന്നാലെ അലാസ്ക എയര്‍ലൈൻസ് തങ്ങളുടെ എല്ലാ ബോയിംഗ് 737 മാക്സ് 9 വിമാനങ്ങളും തിരിച്ചുവിളിച്ചു. 177 പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അടിയന്തിരമായി നിലത്തിറക്കിയത്. ടേക്ക്ഓഫിന് ശേഷം വിമാനത്തിന്റെ വിൻഡോ പാനല്‍ പൊട്ടിത്തെറിച്ചതായി യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവിട്ടു.
AS1282 from Portland to Ontario, CA experienced an incident this evening soon after departure. The aircraft landed safely back at Portland International Airport with 171 guests and 6 crew members. We are investigating what happened and will share more as it becomes available.
— Alaska Airlines (@AlaskaAir) January 6, 2024
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു