ഇന്ത്യന്‍ സിനിമയില്‍ 2023 ൽ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു സലാര്‍. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ഒരു പുതിയ അപ്ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രം മറ്റൊരു ഭാഷയില്‍ക്കൂടി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു എന്നതാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സ്പാനിഷ് പതിപ്പാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത്.
ലാറ്റിന്‍ അമേരിക്കല്‍ രാജ്യങ്ങളിലാകും ചിത്രത്തിന്റെ സ്പാനിഷ് പതിപ്പ് പുറത്തിറങ്ങുക. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ സിനിപൊളിസ് വഴി തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ മാര്‍ച്ച് 7-ാം തീയതി ചിത്രം തിയേറ്ററുകളിൽ എത്തും.
#SalaarCeaseFire se estrenará en América Latina el 7 de marzo de 2024, en español, lanzado por @Cinepolis.
¡Prepárate para la acción épica! 💥#SalaarCeaseFire is releasing in Latin America on 7th March 2024, in 𝐒𝐩𝐚𝐧𝐢𝐬𝐡.@IndiaCinepolis#Salaar #Prabhas #PrashanthNeel… pic.twitter.com/B5wV9BVmuM
— Hombale Films (@hombalefilms) January 5, 2024
ലാറ്റിന്‍ അമേരിക്കന്‍ റിലീസിന് മുന്‍പുതന്നെ ചിത്രം ഇനിയും ബോക്സ് ഓഫീസിൽ ഏറെ നേടുമെന്നത് ഉറപ്പാണ്.
ഹോംബാലെ ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് നീൽ ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം പ്രഭാസ് – പൃഥ്വിരാജ് കോംബോയുടെ പേരിൽ തുടക്കം മുതൽതന്നെ ശ്രദ്ധ നേടിയിരുന്നു. മാസ്സ് ആക്ഷൻ രംഗങ്ങൾ കൊണ്ടും ഇമോഷണൽ ഡ്രാമ എന്നതിലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് സലാറിനെ.
ദേവയായി പ്രഭാസും, വരദരാജ മന്നാർ ആയി പൃഥ്വിരാജും എത്തുന്ന സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എങ്ങനെ കൊടും ശത്രുക്കളായി മാറപ്പെടുന്നു എന്നതിലൂടെയാണ് ‘സലാർ പാർട്ട് 1 സീസ് ഫയർ’ ആദ്യ ഭാഗം കടന്നുപോകുന്നത്.
ഇന്ത്യയിൽ സലാറിന്റെ കളക്ഷൻ 400 കോടി രൂപയിലേക്ക് അടുക്കുകയാണ്. 2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് ‘സലാർ’. ഹോംബാലെ ഫിലിംസ് നിർമ്മിച്ച ‘സലാർ’ 400 കോടി രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.