പെഷാവര്‍: പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ക്വ പ്രവിശ്യയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു.പാക്, അഫ്ഗാൻ അതിര്‍ത്തിയിലെ മിര്‍ അലി തെഹ്സിലിലാണ് സംഭവം. ആടുമേയ്ക്കുകയായിരുന്ന അഞ്ചിനും 15നും ഇടക്ക് പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍പെട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക്, അഫ്ഗാൻ അതിര്‍ത്തി പ്രദേശത്ത് സമീപ മാസങ്ങളില്‍ ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും പതിവാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു