കത്തെഴുതി നാടുവിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കണ്ടെത്തി, ആശ്വാസം

കൊച്ചി: നാടുവിടുകയാണെന്ന് കത്തെഴുതിവെച്ച്‌ വീട്ടുവിട്ടറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ തൃപ്രയാറില്‍ നിന്നാണ് കുട്ടികളെ പൊലീസ് കണ്ടെത്തിയത്.

    

ഇന്ന് രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൂന്ന് കുട്ടികള്‍ വീടുവിട്ടതായി പരാതി ലഭിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതല്‍ കാണാതായത്.

   

രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയത്. ഇനി തിരിച്ച്‌ വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വര്‍ഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവര്‍ വീടുവിട്ടത്. ആദിത്താണ് വീട്ടില്‍ കത്തെഴുതി വെച്ചത്. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച്‌ അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ് കത്തില്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങള്‍ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തില്‍ പറയുന്നു. 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു