യുക്രൈനികളുടെ ജീവശ്വാസത്തില്‍ ഇന്ന് യുദ്ധം മാത്രമാണുള്ളത്. 2022 ഫെബ്രുവരിയിലാണ് റഷ്യ. യുക്രൈനെതിരെ പ്രത്യേക സൈനിക നീക്കമെന്ന പേരില്‍ യുദ്ധത്തിന് തുടക്കം കുറിച്ചത്.
യുദ്ധം ഒരു വര്‍ഷം കടന്ന് പതിനൊന്നാം മാസത്തിലേക്ക് കടക്കുമ്ബോഴും ഇന്നും ഏത് നിമിഷവും ആകാശത്ത് നിന്നും റഷ്യന്‍ മിസൈലുകള്‍ പറന്നുവീഴാമെന്ന ഭയമാണ് യുക്രൈന്റെ മണ്ണില്‍ ഇപ്പോഴും അവശേഷിക്കുന്നവരെ സംബന്ധിച്ചുള്ളത്. ഓരോ മാസവും നൂറു കണക്കിന് ആളുകള്‍ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നുണ്ടെങ്കിലും യുക്രൈന്റെ മണ്ണിലേക്ക് കടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെ കഴിഞ്ഞില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അതേസമയം യുദ്ധത്തില്‍ കൊല്ലപ്പെട്ട പലരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ കൊല്ലപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
ക്രിസ്റ്റീന സ്പിറ്റ്സിന (21), സ്വിറ്റ്ലാന സിമിക്കിന (18) എന്നീ രണ്ട് പെണ്‍കുട്ടികള്‍ കഴിഞ്ഞ ഓഗസ്റ്റ് 9 ന് തങ്ങളുടെ ജന്മനാടായ സപോറിസ്ഷിയയിലെ തിരക്കേറിയ തെരുവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് പുറത്ത് പാടുകയായിരുന്നു. റഷ്യയ്ക്ക് എതിരായ പോരാട്ടത്തില്‍ സ്വന്തം രാജ്യം വിജയിക്കുന്നതിനെ കുറിച്ച് അവരിരുവരും മനോഹരമായ പാട്ടുകള്‍ പാടി. നിരവധി പേര് തങ്ങളുടെ മൊബൈലുകളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു.
Russia kills children. The world should not look away. pic.twitter.com/7OtA3DflGX
— UNITED24media (@United24media) August 10, 2023
“ഞങ്ങളുടെ അവസാന ഗാനം എല്ലാ ആളുകള്‍ക്കും ഖേര്‍സന്റെ (യുക്രൈന് നഗരം) സംരക്ഷകര്‍ക്കും വേണ്ടിയുള്ളതായിരിക്കും,” പാടുന്നതിന് മുമ്ബ് ക്രിസ്റ്റീന പറഞ്ഞു. ‘വിന്നിംഗ് ദി വാര്’ എന്ന പ്രശസ്തമായ യുക്രൈന് ഗാനം അവര്‍ പാടി. നീളൻ സ്വര്‍ണ്ണ മുടിയുള്ള ഷോര്‍ട്സ് ധരിച്ച ക്രിസ്റ്റീന പാടുമ്ബോള്‍ ഗിറ്റാറില്‍ വിരലുകള്‍ ഓടിച്ച് സ്വിറ്റ്ലാനയും ഒപ്പം പാടുന്നതും വീഡിയോയില്‍ കാണാം. യുദ്ധത്തില്‍ രാജ്യത്തിന്റെ വിജയം സ്വപ്നം കണ്ട കുട്ടികള്‍ പക്ഷേ, പരിപാടിക്ക് ശേഷം ഒരു പള്ളിയുടെ തണലില്‍ വിശ്രമിക്കവെ തെളിഞ്ഞ ആകാശത്ത് നിന്നും പതിച്ച ഒരു റഷ്യന്‍ റോക്കറ്റ് ഇരുവരുടെയും ജീവനെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു