തിരുവനന്തപുരം: പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന് സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖല ക്യാമ്പ് ജനുവരി ആറിനും ഏഴിനും തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചലില്‍ നടക്കും. ജനുവരി ആറിന് രാവിലെ ഒന്‍പതിന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ മേഖലയിലെ വീടുകള്‍ വനിതാ കമ്മിഷന് സന്ദര്‍ശിക്കും.
ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപന യോഗം ചേര്‍ന്ന് ഈ മേഖലയില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തും. ഏകോപനയോഗം വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിതാ കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് അധ്യക്ഷത വഹിക്കും.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന് മുഖ്യാതിഥിയാകും. വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍.
ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രതിക, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി സുരേഷ്, രശ്മി അനില്‍ കുമാര്‍, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും. റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന ചര്‍ച്ച നയിക്കും.
ജനുവരി ഏഴിന് രാവിലെ 10ന് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന് അംഗം വി.ആര്. മഹിളാമണി അധ്യക്ഷത വഹിക്കും.
കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠന് മുഖ്യാതിഥിയാകും. വനിതാ കമ്മിഷന് അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്, ജില്ലാ പഞ്ചായത്തംഗം എ. മിനി, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രതിക, ഐടിഡിപി പ്രോജക്ട് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, വനിതാ കമ്മിഷന് പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന, പഞ്ചായത്ത് സെക്രട്ടറി അനില്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും.
പട്ടികവര്‍ഗ മേഖലയിലെ പദ്ധതികളും പോളിസികളും എന്ന വിഷയം കട്ടേല ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സീനിയര്‍ സൂപ്രണ്ട് എസ്. ഷിനു അവതരിപ്പിക്കും. ലഹരിയുടെ കാണാക്കയങ്ങള്‍ എന്ന വിഷയം ആര്യനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.എസ്. രജീഷ് അവതരിപ്പിക്കും.