ന്യൂഡല്‍ഹി: നിലമ്പൂർ രാധ കൊലക്കേസിൽ പ്രതികൾക്ക് സുപ്രീംകോടതി നോട്ടീസ്. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് നോട്ടീസ്. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ തൂപ്പ് ജോലിക്കാരിയായിരുന്ന രാധയുടെ കൊലപാതകം ഏറെ വിവാദമുയർത്തിയിരുന്നു.
മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സ്റ്റാഫംഗം ഉൾപ്പെടെ കേസിൽ പ്രതികളായിരുന്നു.ഹൈക്കോടതി ഇവരെ വെറുതെ വിടുകയായിരുന്നു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ശംസുദ്ദീൻ എന്നിവർക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു