നാടകത്തിൽ മനോഹരമായ പ്രകടനം കാഴ്ച വച്ച ആശിഷിനു അഭിനന്ദനങ്ങളുമായി പലരുമെത്തി. ഒപ്പം അധ്യാപകരും, അവരുടെ നിർദ്ദേശം വരുന്ന കലോത്സവ വേദിയിൽ ആശിഷ് ചാക്യാർ കൂത്ത് അവതരിപ്പിക്കണമെന്നായിരുന്നു. ചാക്യാർകൂത്ത് പഠിക്കാൻ ആശാന്മാരെ തേടിയപ്പോഴാണ് താങ്ങാനാവുന്ന ഒന്നല്ല ഇതെന്ന് മനസിലായത്.
ആശാൻമാരെ വച്ച് പഠിക്കാൻ നല്ല തുക ചെലവാകുമെന്ന് മനസിലായതോടെ സ്വന്തമായി തന്നെ പഠിക്കാമെന്ന് ആശിഷ് തീരുമാനിച്ചു. അങ്ങനെ ആശാനായി യൂട്യൂബിനെ തെരഞ്ഞെടുത്തു കൂത്തിഞ്ഞറെ പഠനം ആരംഭിച്ചു
മറ്റ്കു ട്ടികളെല്ലാം ആശാൻമാരെ വച്ച് പഠനം നടത്തുമ്പോൾ താൻ മാത്രം സ്വന്തമായി പഠിച്ചെത്തിയത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ആശിഷ് വളരെ ആത്മവിശ്വാസത്തോടെയാണ് കൊല്ലത്തെ വേദിയിലെത്തിയത് .
ആശിഷ് തനിച്ചായിരുന്നില്ല ഈ വലിയ ശ്രമം ഏറ്റെടുത്തത്; ഒപ്പം സുഹൃത്തായ ഒൻപതാം ക്ളാസ്സുകാരനുമുണ്ട്. മിഴാവ് കൊട്ടുകാരൻ പാദ്രോ ബെന്നി വിദ്യകല പഠിക്കാൻ ഉപയോഗിച്ചത് ഓൺലൈൻ ആണ്.
പാദ്രോ ബെന്നി, സ്വന്തമായി നിർമിച്ച മിഴാവാണ് കൊട്ടാൻ ഉപയോഗിച്ചത്.യഥാർഥ മിഴാവിനു പകരം തോലുകെട്ടിയ ചെമ്പുകുടമാണ് ഉപയോഗിച്ചത്. ഇരുവരും ഇടുക്കി കട്ടപ്പന ഒസാനം ഇഎംഎച്ച്എസ്എസിലെ വിദ്യാർഥികളാണ്. ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിലാണ് രണ്ടു പേരും മത്സരിച്ചത്.