തിരുവനന്തപുരം: രാജ്യത്തെ സുരക്ഷാ ഏജൻസികള്‍ ഏറെക്കാലമായി തേടിക്കൊണ്ടിരുന്ന ഭീകരൻ ജാവിദ് അഹമ്മദ് മട്ടു ജീവനോടെ പിടിയിലായി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭാഗമായാണ് കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ദില്ലി പൊലീസിന്റെ പ്രത്യേക വിഭാഗമാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച കാറും തോക്കും വെടിയുണ്ടകളും ഇയാളില്‍ നിന്ന് കണ്ടെടുത്തതായാണ് വിവരം. രാജ്യത്തെ സുരക്ഷാ ഏജൻസികള്‍ തേടിക്കൊണ്ടിരിക്കുന്ന 10 ഭീകരരില്‍ ഒരാളാണ് മട്ടു. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വിലയിട്ടിരുന്നു. ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുളള മട്ടുവിന്റെ അറസ്റ്റ് നിര്‍ണായകമാകുമെന്നാണ് സൂചന.
വടക്കൻ കശ്മീരിലെ സോപോര്‍ സ്വദേശിയാണ് ഇയാള്‍. നിരവധി തവണ പാക്കിസ്ഥാനില്‍ പോയി ആയുധ പരിശീലനം നേടിയ ആളാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത കമ്മാന്ററായിരുന്നു മട്ടു എന്നാണ് വിവരം. ഭീകരന്മാരുടെ എ++ കാറ്റഗറിയിലാണ് മട്ടുവിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ ആളാണ് ഇയാള്‍. എന്നാല്‍ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് ജാവേദിന്റെ സഹോദരൻ സ്വന്തം വീടിന് മുന്നില്‍ ത്രിവര്‍ണ പതാക പറത്തുകയും ഹിന്ദുസ്ഥാൻ ഹമാരാ ഹേ എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. തന്റെ സഹോദരൻ തിരഞ്ഞെടുത്തത് തെറ്റായ പാതയാണെന്നും തങ്ങള്‍ ഇന്ത്യാക്കാരയതില്‍ അഭിമാനിക്കുന്നു എന്നുമായിരുന്നു റയീസ് മട്ടു അന്ന് പ്രതികരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു