കൊല്ലം: കൊല്ലത്ത് കലോത്സവ വേദിയിലേക്ക് വിദ്യാർഥികളെ കൊണ്ട് പോകാൻ നഗരത്തിലെ ഓട്ടോ തൊഴിലാളികൾ മുന്നിട്ടിറങ്ങി. കലോത്സവ വേദികളിലേക്ക് വഴി കാട്ടാൻ 25 ഓട്ടോകളാണ് ഇതിന്റെ ഭാഗമായി സൗജന്യയാത്ര ഒരുക്കുന്നത്. കൊല്ലം ജില്ലയിലെ ജില്ലാ ഓട്ടോ തൊഴിലാളി യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലോത്സവം നടക്കുന്ന വിവിധ വേദികളിലേക്ക് സൗജന്യമായി സർവീസ് നടത്തുന്നത്.
ഓട്ടോയിൽ സഞ്ചരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി യാത്ര ഉദ്ഘാടനം ചെയ്തു. കലോത്സവത്തിനെത്തുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമാണ് സൗജന്യ സവാരി കൂടുതൽ പ്രയോജനമാകുക. മത്സരാർഥികൾക്ക് അവരുടെ താമസകേന്ദ്രങ്ങളിലേക്കും മത്സരം നടക്കുന്ന വേദികളിലേക്കും ഈ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാം.