സുപരിചമായൊരു വാക്കാണ് ഹിറ്റ് ആൻ്റ് റൺ എന്നത്. ഹിറ്റ് ആൻഡ് റൺ കേസുകൾക്കായുള്ള പുതിയ നിയമങ്ങൾ കർശനമാക്കുന്നതിനെതിരെ ആയിരക്കണക്കിന് ട്രക്കർമാർ രാജ്യത്ത് പ്രതിഷേധിക്കുകയാണ്, ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രധാന അന്തർ സംസ്ഥാന ഹൈവേകളിലും പ്രധാന റോഡുകളിലും തടസ്സമുണ്ടാക്കുന്നു എന്നതാണ് ലഭിക്കുന്ന
ഹിറ്റ് ആൻഡ് റൺ കേസുകൾക്കായി ഭാരതീയ ന്യായ് സൻഹിതയിലെ വ്യവസ്ഥകൾക്കെതിരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ട്രക്കർമാർ രണ്ട് ദിവസവും പ്രതിഷേധം തുടരുകയാണ്.
കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡിന് പകരമായി നിലവിൽ വന്ന ഭാരതീയ ന്യായ് സന്ഹിത (ബിഎൻഎസ്) പ്രകാരം, അശ്രദ്ധമായി വാഹനമോടിച്ച് ഗുരുതരമായ റോഡപകടം ഉണ്ടാക്കുകയും പോലീസിനെയോ ഭരണകൂടത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ അറിയിക്കാതിരിക്കുന്ന ഡ്രൈവർമാർക്ക് 10 വർഷം വരെ ശിക്ഷ ലഭിക്കുമെന്നാണ് പുതിയ നിയമം. ഏഴു ലക്ഷം രൂപയാണ് ഇതിന് പിഴ.
പല ട്രാൻസ്പോർട്ടറുകളും കർഷക സംഘടനകളും പുതിയ നിയമത്തെ ശക്തമായി വിമർശിക്കുകയും ഉടൻ തന്നെ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
ട്രാൻസ്പോർട്ടർമാരുടെ പ്രതിഷേധം ഉടൻ പരിഹരിച്ചില്ലെങ്കിൽ പമ്പുകളിൽ ഇന്ധനം കാണില്ല എന്ന് മഹാരാഷ്ട്രയിലെ പെട്രോൾ പമ്പ് ഡീലർമാരുടെ സംഘടന മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ട്രക്കർമാരുടെ പ്രതിഷേധത്തെ തുടർന്ന് മുംബൈയിലേക്കുള്ള ചില അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെട്ടിട്ടുണ്ട്
അശ്രദ്ധമൂലമുള്ള മരണം എന്ന വകുപ്പിൽ ഭാരതീയ ന്യായ് സൻഹിത രണ്ട് വ്യത്യസ്ത വിഭാഗങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. കുറ്റകരമായ നരഹത്യയ്ക്ക് തുല്യമല്ലാത്ത ഏതെങ്കിലും അശ്രദ്ധമായ അല്ലെങ്കിൽ അശ്രദ്ധമായ പ്രവൃത്തിയിലൂടെ മരണം സംഭവിക്കുന്നതിനെയാണ് ആദ്യ വിഭാഗം സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിലെ കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കും. രണ്ടാമത്തെ വിഭാഗം, അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമാകുന്നത് കൈകാര്യം ചെയ്യുന്നതാണ്, കുറ്റകരമായ നരഹത്യയല്ല.
സംഭവം പോലീസ് ഉദ്യോഗസ്ഥനെയോ മജിസ്ട്രേറ്റിനെയോ അറിയിക്കാതെ വ്യക്തി രക്ഷപ്പെട്ടാൽ, അവർക്ക് 10 വർഷം വരെ തടവും പിഴയും ലഭിക്കും. മുൻപ് ഹിറ്റ് ആൻഡ് റൺ കേസുകളിൽ പ്രതികളായ വ്യക്തികളെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 എ പ്രകാരം വിചാരണ ചെയ്തിരുന്നു, തിരിച്ചറിയുമ്പോൾ രണ്ട് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. പുതിയ നിയമം എത്രത്തോളം പ്രാവർത്തികമാകുമെന്ന് കണ്ട് തന്നെയറിയണം.
ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.
ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക. രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം.
നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്തി മനസിലാക്കണം. എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം.
പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.
വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.
അപകട രംഗത്തിന്റെ ചിത്രങ്ങൾ എടുക്കുക എന്നതും അത്യാവിശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. പരിക്കേറ്റവരെ പരിചരിച്ചതിന് ശേഷം, അല്ലെങ്കിൽ വൈദ്യസഹായം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഈ ഘട്ടത്തിലേക്ക് കടക്കാവുള്ളൂ. വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെയും ഏതെങ്കിലും മൂന്നാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുന്നത് വളരെ സഹായകരമാവുന്ന കാര്യമാണ്.