കേരള വനിതാ കമ്മിഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി സ്ത്രീ ശാക്തീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം പട്ടം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ സെമിനാര്‍ സംഘടിപ്പിക്കും. വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. സുനിത, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം. ജലീല്‍.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.ആര്. സലൂജ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. ബിനു, ആര്. സുഭാഷ്, അന്‍സജിതാ റസല്‍, ഭഗത് റൂഫസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ഷാജി ബോണ്‍സ്ലേ എന്നിവര്‍ സംസാരിക്കും. സ്ത്രീ ശാക്തീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയം വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര്. അര്‍ച്ചന അവതരിപ്പിക്കും.