മുംബൈ: ഭഗവാന് ശ്രീരാമന് സസ്യഭുക്ക് അല്ലെന്നും, അദ്ദേഹം മാംസ ഭക്ഷണം കഴിച്ചിരുന്നു എന്നും എന്‍സിപി നേതാവ്. 14 വര്‍ഷം കാട്ടില്‍ കഴിഞ്ഞപ്പോൾ ഒരാള്‍ക്ക് എവിടെ നിന്ന് സസ്യക്ഷണം ലഭിക്കാനാണെന്നും എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവാദ് ചോദിച്ചു.
ഇതു ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ ചിന്തിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ നാസിക്കിലെ ഷിര്‍ദിയില്‍ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ജിതേന്ദ്ര അവാദിന്റെ വിവാദ പരാമര്‍ശം. ആരെന്തൊക്കെ പറഞ്ഞാലും, ഗാന്ധിയും നെഹ്റുവുമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ പ്രധാന കാരണക്കാരെന്നത് സത്യമാണ്.
NCP-Sharad Pawar faction leader, Dr.Jitendra Awhad at an event in Maharashtra’s Shirdi yesterday said, “Lord Ram was not a vegetarian, he was a non-vegetarian. Where would a person living in the forest for 14 years go to find vegetarian food? Is it correct or not (question to the… pic.twitter.com/xxUdxB4yoe
— ANI (@ANI) January 4, 2024
സ്വാതന്ത്ര്യസമരം നയിച്ച മഹാത്മാഗാന്ധി ഒബിസിക്കാരനാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അംഗീകരിക്കാന്‍ ആര്‍എസ്എസുകാര്‍ക്കായില്ല.
ഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നിലെ പ്രധാന കാരണം ജാതീയതയാണെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായ ഡോ. ജിതേന്ദ്ര അവാദ് പറഞ്ഞു.
അവാദിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.
ശ്രീരാമന് മാംസഭുക്ക് ആണെന്നതിന് ജിതേന്ദ്ര അവാദിന് തെളിവ് എവിടെ നിന്നു കിട്ടിയെന്ന് ബിജെപി എംഎല്‍എ രാം കദം ചോദിച്ചു. രാമഭക്തരുടെ വികാരത്തെയാണ് അവാദ് മുറിവേല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.