കൊച്ചി: ആക്സിസ് ബാങ്ക് ഫൗണ്ടേഷന് കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ രാജ്യത്തെ ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമായി ഭിന്നശേഷിക്കാര്‍ക്കായി 24,000-ത്തില്‍ പരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
യൂത്ത് ഫോര്‍ ജോബ്സുമായി സഹകരിച്ചാണ് വെല്ലുവിളികള്‍ നേരിടുന്ന യുവാക്കള്‍ക്ക് ഫൗണ്ടേഷന് പരിശീലനം നല്‍കിയത്. ഈ പങ്കാളിത്തത്തിലൂടെ 60 ശതമാനം നിരക്കിലുള്ള പ്ലെയ്സ്മെന്റ് എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്. കേള്‍വി പ്രശ്നങ്ങള്‍ ഉള്ളവര്‍, ലോക്കോമോട്ടീവ് വെല്ലുവിളികള്‍ നേരിടുന്നവര്‍, കാഴ്ചക്കുറവുള്ളവർ തുടങ്ങിയവര്‍ക്കാണ് പരിശീലനം നല്‍കിയത്.
വര്‍ക്ക് ഇന്റഗ്രേറ്റഡ് സോഫ്റ്റ് സ്കില്‍സ് ആന്റ് ഇംഗ്ലീഷ് എന്ന പദ്ധതിയാണ് ഈ പങ്കാളിത്തത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
വെല്ലുവിളികള്‍ നേരിടുന്ന യുവാക്കളില്‍ കഴിവുകളും ആത്മവിശ്വാസവും സംഘടിത മേഖലയില്‍ സുരക്ഷിത തൊഴിലുകള്‍ നേടാനുള്ള ശേഷിയും വളര്‍ത്തിയെടുക്കുന്നതാണ് ഇത്.
റീട്ടെയില്‍, ഐടി, ഹോസ്പിറ്റാലിറ്റി, ഇ-കോമേഴ്സ്, വിവിധ സേവന മേഖലകള്‍ തുടങ്ങിയ രംഗങ്ങളിലാണ് തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയത്. 958 തൊഴില്‍ ദാതാക്കളാണ് കഴിഞ്ഞ പത്തു വര്‍ഷമായി പ്ലെയ്സ്മെന്റ് പരിപാടികളില്‍ പങ്കെടുത്തത്. പരിശീലനത്തില്‍ പങ്കെടുത്ത 24,000-ത്തില്‍ പരം യുവാക്കളില്‍ 15,466 പേര്‍ക്ക് ഇവര്‍ ജോലി ലഭ്യമാക്കി.
ഈ സഹകരണത്തിലൂടെ ഇരു സ്ഥാപനങ്ങളുടേയും കഴിവുകള്‍ സംയുക്തമായി പ്രയോജനപ്പെടുത്താനായി എന്ന് ആക്സിസ് ബാങ്ക് ഫൗണ്ടേഷന് സിഇഒ ധുരുവി ഷാ ചൂണ്ടിക്കാട്ടി.