കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൃതിസൗഹൃദ, സുസ്ഥിര ഉത്പന്നങ്ങളുടെ നിർമാതാക്കളും വില്പനക്കാരുമായ വിശാഖ, കൊച്ചിയിലും പ്രവർത്തനമാരംഭിച്ചു. ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ പേരെടുത്ത ശേഷമുള്ള നാലാമത്തെ ശാഖയാണ് ഇടപ്പള്ളിയിൽ തുറന്നിരിക്കുന്നത്. വിശാഖ ഇൻഡസ്ട്രീസിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് ബിസിനസ്സ് ഡിവെലപ്മൻറ്റ് ഡയറക്ടർ ജെ. പി.റാവുവാണ് കേന്ദ്രം ഉദ്‌ഘാടനം ചെയ്തത്.
പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്‌ഷ്യം. ഇത്തരം ഉൽപ്പന്നങ്ങൾ നിർമിക്കുന്നവർക്ക് അവരുടെ മികവ് പ്രദർശിപ്പിക്കാനും ആവശ്യക്കാരെ കണ്ടെത്താനുമുള്ള ഒരു വേദി കൂടിയാണ് ആറ്റം ലൈഫ്.
മായമില്ലാത്ത പച്ചക്കറികൾ, പഴവർഗങ്ങൾ, പ്രകൃതിദത്തമായ വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ചർമസംരക്ഷണ ഉപാധികൾ, പാദരക്ഷകൾ, ആക്സസറികൾ, വീട്ടുപകരണങ്ങളും അടുക്കള സാധനങ്ങളും എല്ലാം ഇടപ്പള്ളിയിലെ എക്സ്പീരിയൻസ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിനെക്സ്റ്റിന്റെ പ്രകൃതിദത്ത കെട്ടിടനിർമാണ സാമഗ്രികളും ആറ്റം സോളാർ മേൽക്കൂരയും, വേഡർ കഫേ റേസർ ഇലക്ട്രിക് ബൈക്ക് വരെ ലഭ്യമാണ്. കൊച്ചിയിലെത്തുന്ന ആർക്കും ഈ ഉത്പന്നങ്ങൾ കാണാനും പരിചയപ്പെടാനും സാധിക്കുന്ന വേറിട്ടൊരു അനുഭവമായിരിക്കും ഈ കേന്ദ്രം നൽകുക. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഓൺലൈനായും ഇവ വാങ്ങാൻ കഴിയും.
പ്രകൃതിയോടിണങ്ങി ജീവിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിനുള്ള തങ്ങളുടെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമാണ് രാജ്യത്തെ ഈ നാലാമത്തെ കേന്ദ്രമെന്ന് വംശി കൃഷ്ണ ഗദ്ദാം പറഞ്ഞു.നമ്മളോരോരുത്തരും ജീവിക്കുകയും അവശ്യസാധനങ്ങൾ വാങ്ങുകയും ചെയ്യുന്ന രീതിയും ശൈലികളും പ്രക്യതിയെക്കൂടി പരിഗണിച്ചുകൊണ്ട് മാറ്റുകയാണ് ലക്ഷ്യം.
സുസ്ഥിരമായ ജീവിതശൈലി ബുദ്ധിമുട്ടേറിയതല്ലെന്നും എല്ലാവർക്കും സാധ്യമായതാണെന്നും തെളിയിക്കുകയും കൂടിയാണ് തങ്ങളുടെ പ്രവർത്തനലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രക്യതിയോടിണങ്ങുന്ന വീട്ടലങ്കാര വസ്തുക്കൾ മുതൽ പ്രക്യതിദത്തമായ ഭക്ഷ്യവസ്തുക്കൾ വരെ, എല്ലാവർക്കും ആവശ്യമായ ഉൽപന്നങ്ങൾ പുതിയ എക്സ്പീരിയൻസ് സെന്ററിൽ ഉണ്ടാവും. ഇതുവരെയുള്ള കമ്പനിയുടെ പ്രവർത്തനങ്ങളിലൂടെ അഞ്ച് ലക്ഷത്തിലേറെ മരങ്ങൾ സംരക്ഷിക്കാനും ഒരു ലക്ഷം ടൺ വരെ കാർബൺ ഡയോക്‌സൈഡ് ഒഴിവാക്കാനും 175 മില്യൺ പ്ലാസ്റ്റിക് ബോട്ടിലുകൾ പുനഃരുപയോഗിക്കാനും കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. കമ്പനിയുടെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരുന്നു ഈ നേട്ടങ്ങൾ.
പ്രകൃതിദത്ത കെട്ടിട നിർമാണ സാമഗ്രിയായ വിനെക്സ്റ്റ് ബോർഡുകൾ ഉപയോഗിച്ചാണ് ആറ്റം ലൈഫിന്റെ എല്ലാ എക്സ്പീരിയൻസ് സെന്ററുകളും പണികഴിപ്പിച്ചിട്ടുള്ളത് എന്ന പ്രത്യേകതയുമുണ്ട്.
കേവലമൊരു വില്പനകേന്ദ്രത്തിന് പുറമെ, പ്രകൃതിയോടിണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടായ്മ കൂടിയാണ് ആറ്റം ലൈഫ്. പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ നിർമിക്കുന്നവർക്ക് അവരുടെ ഉല്പന്നങ്ങൾ വിൽക്കാനുള്ള ഒരു വേദി കൂടിയാണ് കൊച്ചിയിൽ ഒരുങ്ങുന്നത്.
ഇതിനായി പ്രാദേശിക തലത്തിൽ കരകൗശലനിർമാണ വിദഗ്ധരുമായും കൈത്തൊഴിൽ ചെയ്യുന്നവരുമായും സഹകരിക്കും. ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാൻ ഇവരെ കമ്പനി സഹായിക്കും. ക്രമേണ രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും എക്സ്പീരിയൻസ് സെന്ററുകൾ തുറക്കാനുള്ള മുന്നൊരുക്കത്തിലാണ് ആറ്റം ലൈഫ്.