മകൾ ശിൽപ്പയ്ക്കൊപ്പമുള്ള അതിമനോഹര ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. ‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെയാണ് ശില്പയ്ക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ ലേഖ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Flekhamgsreekumarofficial%2Fposts%2Fpfbid0gEZn5S4JBAk22f68FKGJhnoowgnWy2tGrPwRym9XvGq9Dn4cvNP7x1RtMgKoQPqNl&show_text=true&width=500
ശിൽപയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ലേഖയെ ചിത്രങ്ങളിൽ കാണാനാകും. ശിൽപ തിരിച്ച് ലേഖയെയും ചുംബിക്കുന്നു. ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. മുൻപ് ഗുരുവായൂർ ക്ഷേത്രമുറ്റത്ത് വച്ച് മകളെ ചേർത്തു പിടിച്ചു നിൽക്കുന്ന ലേഖയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Flekhamgsreekumarofficial%2Fposts%2Fpfbid02zBzVbcfsqXXH8dAQ3LdGWrDeZKZY7UBUnQTayhLX6Sk6gBoSWmLkEPFeGxNSB1iKl&show_text=true&width=500