വെള്ളിയമറ്റത്തെ കുട്ടി കർഷകന്റെ അരുമ പശുക്കൾ നഷ്ടപ്പെട്ടപ്പോൾ ഒപ്പം ഉണ്ടായിരുന്നവരും വേദന അനുഭവിച്ചു. പശുക്കൾ കപ്പ തോട് കഴിച്ചു അവശ നിലയിൽ കാണപ്പെട്ട സാഹചര്യത്തിൽ മാത്യു നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചു. പല ആശുപത്രികളിലും ബന്ധപ്പെടാൻ ശ്രമിച്ചിക്കെങ്കിലും ശ്രമം വിഫലമായി. പുതുവത്സര ദിനമായിരുന്നതിനാൽ ഡോക്ട്ടർമാരും ലഭ്യമായില്ല.
കുട്ടി കർഷകൻ അരുമയോടെ വളർത്തിയ പശുക്കളെ രക്ഷപ്പെടത്താനുള്ള അവസത്തെ ശ്രമമെന്ന നിലയിലാണ് ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സൂര്യ സി തെങ്ങമത്തെ വിളിക്കുന്നത്. ഡിസംബർ 31ന് രാത്രി പത്തുമണിയോടെയാണ് മാത്യു സൂര്യയെ വിളിച്ചത്.
അവധി ദിവസവും പുതുവത്സരാഘോഷങ്ങളുടെ തിരക്കുകളിലുമായിരുന്നിട്ടും മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ കാര്യക്ഷമമായ ഇടപെടലിനെ നന്ദിയോടെയാണ് മാത്യു ഓർക്കുന്നത്.
നിലവിലെ മന്ത്രിസഭ അധികാരമേറ്റ സമയത്താണ് മാത്യുവിന്റെ പിതാവ് മരിക്കുന്നതും കുട്ടികൾ പിതാവ് നടത്തിയിരുന്ന ഡയറി ഫാം ഏറ്റെടുത്ത് നടത്തുന്നതും. അന്ന് പത്രവാർത്തകൾ കണ്ട് മന്ത്രി മാത്യുവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അന്നുമുതൽ മന്ത്രി ഓഫീസിലെ നമ്പർ മാത്യുവിന്റെ കയ്യിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് മാത്യു സൂര്യയെ രാത്രിയിൽ വിളിക്കുന്നത്. സൂര്യയുടെ കാര്യക്ഷമമായ ഇടപെടലുകൾ സമയത്തു തന്നെ നടന്നിരുന്നു.
സംഭവം മാത്യു പറഞ്ഞതോടെ സൂര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ഡോ. ബിമലിനെ ബന്ധപ്പെട്ടു. വിമൽ ജില്ലാ ഓഫീസറെ അപ്പോൾ തന്നെ വിളിക്കുകയും ഡോക്ടർമാരുടെ സംഘത്തെ ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ മാത്യുവിന്റെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു. രാത്രിയിൽ തന്നെ ഡോക്ടർമാർ എത്തിയതുകൊണ്ട് അവശേഷിച്ച പശുക്കളെ മാത്യുവിന് തിരികെ ലഭിച്ചു.
പശുക്കൾക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ ഒതുങ്ങിയില്ല മന്ത്രിയുടെയും സൂര്യ സി തെങ്ങമത്തിന്റെയും പ്രവർത്തനം. മാത്യുവിന് അഞ്ചു പശുക്കളെ സൗജന്യമായി നൽകുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മാത്യുവിന്റെ വീട്ടിൽ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.
മാട്ടുപ്പെട്ടിയിൽ നിന്ന് നല്ല ഇനം പശുക്കളെയാണ് നൽകുക. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു. കുട്ടി കർഷകന്റെ പ്രതിസന്ധി ഘട്ടത്തിൽ ആദ്യം ഇടപെട്ടത് സൂര്യ സി തെങ്ങമമായിരുന്നു. അന്തരിച്ച തെങ്ങമം ബാലകൃഷ്ണന്റെ സഹോദര പുത്രിയും, തിരുവനന്തപുരം AIYF നേതാവുമായിരുന്നു