മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഭ്രമയുഗം’. പ്രഖ്യാപനം മുതൽതന്നെ ചിത്രം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തിന്റെ പുത്തൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ അർജുൻ അശോകന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹൊറർ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഭ്രമയുഗം. പ്രേക്ഷകർക്ക് ന്യുയർ സമ്മാനമായി അണിയറപ്രവർത്തകർ മമ്മൂട്ടിയുടെ ഒരു ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയിരുന്നു.
അതെ രീതിയിലുള്ള ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് അർജുൻ അശോകന്റേതും.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fallnightshifts%2Fposts%2Fpfbid036RUegSqtjzSY8rMmXDFqgmTPYrNfj7ToWyorixRFjRSiAHBi8HZjR9D8vdDb9RcQl&show_text=true&width=500
‘ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുൽ. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്മിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഭ്രമയുഗം’. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൃഗയ, പൊന്തൻമാട തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മുൻകാലങ്ങളിൽ മമ്മൂട്ടി പ്രേക്ഷകനെ കൈയ്യിലെടുത്തതെങ്കിൽ സമീപകാലത്ത് റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, തുടങ്ങി ഒരുപിടി മികച്ച സിനിമകളിലൂടെയാണ് അദ്ദേഹം കാണികളെ അമ്പരപ്പിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എത്തുന്നത്.
ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം, കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂർത്തീകരിച്ചത്. ലൊക്കേഷനിൽ നിന്നുള്ള ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചുകൊണ്ട് പാക്ക് അപ് വിവരം അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.
ഹൊറർ ത്രില്ലർ സിനിമകൾക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. കൊച്ചിയും ഒറ്റപ്പാലവുമാണ് പ്രധാന ലൊക്കേഷൻസ്.
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, സംഗീതം ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ ടി.ഡി. രാമകൃഷ്ണൻ, മേക്കപ്പ് റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് മെൽവി ജെ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും അവതരിപ്പിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. പിആർഒ: ശബരി.