ഇങ്ങനെ ചെയ്താൽ കാൽ വേദന കുറയ്ക്കാം

കാല്‍വേദന പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ടാകും. ചിലപ്പോള്‍ കാല്‍വേദന ചില ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം. ഇതല്ലാതെ നിസാര കാരണങ്ങള്‍ കൊണ്ടും കാല്‍വേദനയനുഭവപ്പെടുന്നവരുമുണ്ട്. കാല്‍വേദനയ്ക്ക് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില പരിഹാരവഴികളുണ്ട്. ഇതെക്കുറിച്ചറിയാം.

വിറ്റാമിൻ  ഡി 

ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് പേശിവേദന ഉണ്ടാക്കുന്നു. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളും പേശികളും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളിൽ ചെമ്പല്ലി, മത്തി, ചുവന്ന മാംസം, മുട്ടയുടെ മഞ്ഞ, പ്രഭാതഭക്ഷണ ധാന്യങ്ങൾ, കൂൺ, സോയ പാൽ, ഓട്‌സ്, കോഡ് ലിവർ ഓയിൽ എന്നിവ ഉൾപ്പെടുന്നു. read also രാത്രി ഉറക്കത്തിൽ കാലിൽ മസിൽ പിടിക്കാറുണ്ടോ? പരിഹാര മാർഗ്ഗങ്ങളിതാ

ഇന്തുപ്പ്

 ഒരു ടേബിൾ സ്പൂൺ ഇന്തുപ്പും ബേക്കിംഗ് സോഡയും ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കാലുകൾ 15 മിനിറ്റ് നേരെ അതിൽ മുക്കി വയ്ക്കുക. ബേക്കിംഗ് സോഡയിൽ വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, അത് ക്ഷീണം ലഘൂകരിക്കാൻ സഹായിക്കുന്നു. ഇന്തുപ്പ് വേദന കുറയ്ക്കാനും പേശീക്ഷീണം കുറയ്ക്കാനും നല്ലതാണ്.

ഐസ് പാക്ക് 

രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും വേദനയ്ക്ക് കാരണമാകുന്ന വീക്കം, നീർക്കെട്ട് എന്നിവ കുറയ്ക്കുന്നതിനും ഐസ്പായ്ക്ക്
ഉപയോഗിക്കുന്നു. വേദനയുള്ളിടത്ത്
കുറച്ച് മിനിറ്റ് നേരം തണുത്ത തുണിയോ ഐസ് പായ്ക്കോ വച്ചതിനു ശേഷം നീക്കം ചെയ്യുക. ഇത് നാഡികളുടെ പ്രവർത്തനം താൽക്കാലികമായി കുറയ്ക്കും, ഇത് വേദന ഒഴിവാക്കും. ഇത് വല്ലാതെ അമര്‍ത്തി ചെയ്യരുത്

ഉലുവ 

ഒരു ടേബിൾ സ്പൂൺ ഉലുവ രണ്ട് ഗ്ലാസ് വെള്ളത്തിൽ മുക്കി വയ്ക്കുക. ഇതിന്റെ ഗുണം ലഭിക്കുന്നതിന് രാവിലെ ഒഴിഞ്ഞ വയറ്റിൽ അത് കുടിക്കുക. ഉലുവയിലെ ആന്റിഓക്‌സിഡന്റുകളും വീക്കം അകറ്റുന്ന ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ, വേദന ഒഴിവാക്കാനും ഇത് സഹായിക്കുന്നു.