കേന്ദ്രസര്‍വകലാശാലയായ ഹൈദരാബാദ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു), ഹൈദരാബാദ് മുഖ്യ കാംപസിലും ലഖ്‌നൗ, ഷില്ലോങ് മേഖലാ കാംപസുകളിലും നടത്തുന്ന വിവിധ ഗവേഷണ പ്രോഗ്രാമുകളിലെ 2023-24 പ്രവേശനത്തിന് അപേക്ഷിക്കാം.
ഇംഗ്ലീഷ് ലാംഗ്വേജ് എജുക്കേഷന്‍, ലിംഗ്വിസ്റ്റിക്‌സ് ആന്‍ഡ് ഫൊണറ്റിക്‌സ്
ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എജുക്കേഷന്‍
ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്
ഇന്ത്യന്‍ ആന്‍ഡ് വേള്‍ഡ് ലിറ്ററേച്ചേഴ്‌സ്
ഹിന്ദി
അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
ഫ്രഞ്ച് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
ജര്‍മന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
സ്പാനിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
പ്രവേശനം തേടുന്നവര്‍ക്ക് ഗവേഷണമേഖലയ്ക്കനുസരിച്ച്, നിശ്ചിത ശതമാനം മാര്‍ക്കോടെ നിശ്ചിതവിഷയത്തിലെ മാസ്റ്റേഴ്‌സ് ബിരുദം ഉണ്ടായിരിക്കണം.
പ്രോഗ്രാമുകള്‍, സീറ്റുകളുടെ എണ്ണം, ആവശ്യമായ വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങള്‍ ഇഫ്‌ളു വെബ്‌സൈറഅറിലെ അക്കാദമിക് അനൗണ്‍സ്‌മെന്റ്‌സ് ലിങ്കിലെ പിഎച്ച്.ഡി പ്രവേശനം പ്രോസ്‌പെക്ടസില്‍ ലഭിക്കും.
പ്രവേശനപരീക്ഷ
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവേശനപരീക്ഷ ഉണ്ടാകും. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മധുര, മംഗളൂരു തുടങ്ങിയവയും പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ നല്‍കുമ്പോള്‍ മുന്‍ഗണന നിശ്ചയിച്ച് മൂന്നു പരീക്ഷാകേന്ദ്രങഅങള്‍ തിരഞ്ഞെടുക്കണം.
പ്രവേശനപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/ ഒ.ബി.സി/ സാമ്പത്തിക പിന്നാക്കം/ ഭിന്നശേഷ വിഭാഗക്കാര്‍ക്ക് 45 ശതമാനം) ലഭിക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിക്കും
ഇന്റര്‍വ്യൂ പരമാവധി മാര്‍ക്ക് 30 ആണ്. ബന്ധപ്പെട്ട വിഷയത്തില്‍ യു.ജി.സി നെറ്റ്/ യു.ജി.സി.ജെ.ആര്‍.എഫ് ഉള്ളവരെ എഴുത്തുപരീക്ഷയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരെ ഇന്റര്‍വ്യൂവിന് നേരിട്ടുവിളിക്കും. അവര്‍ യു.ജി.സി നെറ്റ് അവാര്‍ഡ് ലെറ്റര്‍/ യു.ജി.സി.ജെ.ആര്‍.എഫ്. സര്‍ട്ടിഫിക്കറ്റ്, അപേക്ഷ നല്‍കുമ്പോള്‍ അപ്‌ലോഡ് ചെയ്യണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂവേളയില്‍ ഹാജരാക്കണം.
അപേക്ഷ www.efluniversity.ac.in/-ലെ പിഎച്ച്.ഡി പ്രവേശനലിങ്ക് വഴി (അക്കാദമിക് അനൗണ്‍സ്‌മെന്റ്‌സ്) ജനുവരി നാലുവരെ നല്‍കാം. ഒരാള്‍ക്ക് രണ്ട് പ്രോഗ്രാമുകളിലേക്കുവരെ അപേക്ഷിക്കാം. എന്നാല്‍ ഒരേ പ്രോഗ്രാമിന് രണ്ടു കാംപസുകളിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ല.