സിനിമാ ഗ്രൂപ്പില്‍ തന്നെ കുറിച്ചെഴുതിയ കുറിപ്പിനെതിരെ മറുപടിയുമായി നടന് ഉണ്ണി മുകുന്ദന്. ‘കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക’ എന്നതാണെന്നായിരുന്നു ഒരാള്‍ ഉന്നയിച്ച വിമര്‍ശനം.
‘ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണെ’ന്നും അയാള്‍ കുറിച്ചു.
”മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന് തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.
പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന് മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്.”
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamUnniMukundan%2Fposts%2Fpfbid036ma7gW5Kips2DE9zCW9jpJzZ2UkS7iSJ6Zu7si67GtcMxXhuAvnX4TSk9BU9bPnbl&show_text=true&width=500
ഈ കുറിപ്പിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ആയി ‘മൂവി സ്ട്രീറ്റിനെ’ കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു.
”മാളികപ്പുറം ഒരു അജണ്ടയുള്ള സിനിമായാണെന്ന് കരുതുന്നവര്‍ക്ക് ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു എന്നെ ഈ പോസ്റ്റില്‍ ചിത്രീകരിച്ചത് പോലെ മാളികപ്പുറം തിയേറ്ററില്‍ പോയി കണ്ട എല്ലാവരെയും നിങ്ങള്‍ വര്‍ഗീയവാദികള്‍ ആക്കിയിരിക്കുകയാണ്.
കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പായി മൂവി സ്ട്രീറ്റിനെ കരുതുന്നില്ല. ജയ് ഗണേഷ് ആഗസ്റ്റ് 11 ന് റിലീസ് ചെയ്യും. നിങ്ങളെ രസിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റായിരിക്കും അത്. കുടുംബത്തോടൊപ്പം കാണൂ”- ഉണ്ണി മുകുന്ദന് കുറിച്ചു.