തിരുവന്തപുരത്ത് യാത്രക്കായി എപ്പോഴും തെരഞ്ഞെടുക്കുന്നൊരു സ്ഥലമാണ് പൊന്മുടി. എന്നാൽ ഈ വട്ടം മിനി പൊന്മുടിയിലേക്ക് കയറിയാലോ? കിഴക്ക് ഭാഗത്തായി നിൽക്കുന്ന സഹ്യപർവ്വത നിരകൾ (Western Ghats). പടിഞ്ഞാറ് ഭാഗത്തെ വിദൂര ദൃശ്യം തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള അറബിക്കടൽ ഇടയ്ക്കിടെ അതിഥിയായെത്തുന്ന കോട. നീണ്ട നിരകളിൽ വളർച്ച പൊന്തി നിൽക്കുന്ന പച്ചപ്പുകൾ അറബിക്കടൽ തീരത്തു നിന്നും വീശിയടിക്കുന്ന കുളിർകാറ്റും. ഇതാണ് തിരുവനന്തപുരം ജില്ലയിലെ മിനി പൊന്മുടി (Mini Ponmudi) എന്നറിയപ്പെടുന്ന വെള്ളാണിക്കൽ പാറമുകൾ. ഒരു രാവിലെയോ, വൈകിട്ടോ ചെലവഴിക്കാൻ ഇവിടം ധാരാളം.
തിരുവന്തപുരം ജില്ലയിലെ പോത്തൻകോട്- മാണിക്കൽ- മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറമുകളെന്ന ടൂറിസ്റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല ഇവിടുത്തെ മണ്ണിനു ചില ചരിത്ര കഥകൾ കൂടി പറയാനുണ്ട്. പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ ഇവിടുത്തെ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായി ചരിത്രം പറയുന്നു. മാണിക്കൽ പോത്തൻകോട് ഗ്രാമപഞ്ചായത്തുകളുടെ പ്രാദേശിക ചരിത്രത്തിൽ ഇടം പിടിച്ചുള്ള പ്രദേശം കൂടിയാണ് വെള്ളാണിക്കൽ പാറമുകൾ.
2015 ലാണ് തിരുവനന്തപുരം ജില്ലയിലെ വെള്ളാണിക്കൽ പാറമുകളിനെ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 800 അടി ഉയരത്തിലാണ് വെള്ളാണിക്കൽപ്പാറ സ്ഥിതിചെയ്യുന്നത്. 23 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഇടം. സന്ദർശകർക്ക് ഇവിടെയെത്തിയാൽ ആസ്വദിക്കാൻ ഒത്തിരി കാഴ്ചകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയോട് സാദൃശ്യമുള്ളതിനാൽ തിരുവനന്തപുരത്തുകാരുടെ മിനി പൊന്മുടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നതും.
ഗോത്രവർഗ്ഗ ക്ഷേത്രങ്ങൾ
തിരുവനന്തപുരം ജില്ലയെ സംബന്ധിച്ച പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും. ആദിവാസി വിഭാഗമായ കാണിക്കാർ പൂജചെയ്യുന്ന തിരുവനന്തപുരം ജില്ലയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും. പാരമ്പരാഗത രീതിയിലുള്ളതും ഗോത്ര വർഗ്ഗക്കാരുടെ തനിമ നിലനിൽക്കുന്നതുമായ പൂജകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന ക്ഷേത്രങ്ങൾ കൂടിയാണ് ഇവ രണ്ടും.
പുലിച്ചാണി
സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ചയാണ് പ്രദേശവാസികൾ പുലിച്ചാണി എന്ന് വിളിക്കുന്ന ഗുഹ. പണ്ട് കാലത്ത് ഈ ഗുഹയിൽ പുലിയുണ്ടായിരുന്നുവെന്നും അങ്ങനെ ‘പുലിയുടെ വാസസ്ഥലം’ എന്ന അർത്ഥത്തിൽ ഈ ഗുഹയെ പുലിച്ചാണി എന്നു വിളിച്ചു തുടങ്ങിയതെന്നും ഐതിഹ്യം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പുലിച്ചാണി ഗുഹ ആവേശമായിരിക്കും. വെള്ളാണിക്കൽ പാറയുടെ താഴ്വാരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.
വറ്റാത്ത നീരുറവ
ഗുഹയ്ക്കുള്ളിൽ നല്ല വിസ്താരമുണ്ട്. ഗുഹാഭിത്തിയിൽ പ്രാചീനമായ ധാരാളം ലിഖിതങ്ങളും എഴുത്തുകളുമൊക്കെ കാണാൻ സാധിക്കും. അവിടെ നിന്നാൽ മദപുരം തമ്പുരാൻ-തമ്പുരാട്ടി പാറ കാണാൻ കഴിയും. തണ്ണിപ്പാറയെന്ന് വിളിക്കുന്ന അത്ഭുതകരമായ ഒരു നീരുറവയും ഇവിടെ കാണാൻ കഴിയും. ഒരിക്കലും വറ്റാത്ത ഈ നീരുറവ വെള്ളോണിക്കൽ പാറമുകളിൽ എത്തുന്നവർക്ക് കൗതുകമുണർത്തുന്ന ഒന്നാണ്.
ഒരു വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഈ വട്ടം വെള്ളാണിക്കൽ തെരഞ്ഞെടുക്കു