ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും തമ്മിലെ പ്രണയവും പിന്നീടുണ്ടായ അകൽച്ചയും എല്ലാം വാർത്തകളിലും സോഷ്യൽ മീഡിയയിലും സജീവചർച്ചയായിരുന്നു. മാസങ്ങളായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളോ വിഡിയോയോ ഒന്നും ഇട്ടിരുന്നില്ല.
ഇപ്പോഴിതാ, അമൃതയെ പിന്തുണച്ചുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍.
അമൃതയുടെ മുൻ ഭർത്താവ് ബാല നടത്തിയ ചില ആരോപണങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമൃതയുടെ പേര് നിരന്തരം വാർത്തകളിൽ നിറഞ്ഞിരുന്നു.
അമൃതയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മകളെ കാണാൻ അനുവദിക്കുന്നില്ല. തനിക്കെതിരെ പോക്സോ കേസ് ചുമത്തി എന്നിങ്ങനെയുള്ള വിവിധ ആരോപണങ്ങളാണ് ബാല നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തന്റെ അഭിഭാഷകർക്കൊപ്പമെത്തി അമൃത പ്രതികരണം നൽകിയിട്ടുണ്ട്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Famruthaofficial%2Fvideos%2F7083969925025362%2F%3Fref%3Dembed_video&show_text=0&width=560
അമൃതയുടെ ഈ വിഡിയോയ്ക്ക് പിന്തുണയുമായാണ് ഗോപി സുന്ദര്‍ എത്തിയിരിക്കുന്നത്.
‘അഭിമാനകരമായ നിമിഷം. ഹാപ്പി ട്രൂ ന്യൂ ഇയർ’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് അമൃത സുരേഷ് ലൈക്ക് അടിച്ചിട്ടുണ്ട്. ഗോപി സുന്ദറിന്റെ മിക്ക പോസ്റ്റുകളും രൂക്ഷമായ കമന്റ്റ് ബോക്സ് ആക്രമണം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഗോപി സുന്ദര്‍ കമന്റ്റ് ബോക്സ് അടച്ച ശേഷമാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.