ചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കോലടത്തുശ്ശേരി പാലയ്ക്കാത്തറ വണ്ടാതറയിൽ കമലാസനൻ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കോലടത്തുശേരി കണ്ടത്തിൽപ്പടി പുരയിടത്തിലെ മരംവെട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. വെട്ടിക്കൊണ്ടിരുന്ന മരം മറിഞ്ഞ് സമീപത്ത് നിന്ന മരത്തിൽ ചെന്നിടിച്ചശേഷം കമലാസനന്റെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
മൃതദേഹം കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഉഷ. മക്കൾ: കലേഷ്, കവിത. മരുമക്കൾ: ശ്രീജ, മനു. സംസ്കാരം പിന്നീട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു