ബാംഗ്ളൂര്‍: ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു സ്ഥിരീകരിച്ചിട്ടുണ്ട്.
ഡി കെ ശിവകുമാര്‍, ഭാര്യ ഉഷ ശിവകുമാര്‍ എന്നിവര്‍ക്ക് ചാനലില്‍ ഉള്ള നിക്ഷേപത്തിന്റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഡികെയുടെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.ഡിവിഡന്റ് – ഷെയര്‍ എന്നിവയുടെ വിവരങ്ങള്‍, ബാങ്ക് ഇടപാടുകള്‍, ഹോള്‍ഡിംഗ് സ്റ്റേറ്റ്മെന്റ്, ലെഡ്ജര്‍ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിആര്‍പിസി സെക്ഷൻ 91 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.2013-18 വരെയുള്ള കാലയളവില്‍ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020-ല്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സിബിഐ നോട്ടീസ് രാഷ്ട്രീയ പകപോക്കലെന്ന് ജയ് ഹിന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള ക്രമക്കേടും നിക്ഷേപങ്ങളില്‍ ഇല്ലെന്നും നിയമപരമായി നേരിടുമെന്നും ജയ് ഹിന്ദ് എംഡി പറഞ്ഞു. അന്വേഷണ ഏജൻസി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നല്‍കുമെന്നും ഷിജു ബി എസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു