കൊച്ചി: തൊഴിലാളികളുടെ വൈദഗ്ധ്യം ഉയർത്താൻ സൂപ്പർഫാൻ കമ്പനി വർക്ക് ഷോപ്പ് പരമ്പര നടത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 3000 തൊഴിലാളികൾക്കായാണ് ശിൽപശാലകൾ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ ആദ്യ ബിഎൽഡിസി സൂപ്പർഫാൻ അവതരിപ്പിച്ചതിന്റെ പതിനൊന്നാം വാർഷികത്തോടനുബന്ധിച്ചാണ് സംരംഭമെന്നു കമ്പനി അറിയിച്ചു. ബിഎൽഡിസി മോട്ടോർ ഫാൻ വിദഗ്‌ധരുടെ സംഘമാണ് സൂപ്പർഫാൻ കമ്പനിയിലെ ടെക്‌നീഷ്യൻമാരും ഇലക്ട്രീഷ്യന്മാരും ഉൾപ്പെടെ തൊഴിലാളികളെ ശാക്തീകരിക്കുന്നത്.
ഊർജ്ജക്ഷമത കൂടിയ വീട്ടുപകരണം എന്ന പ്രതിബദ്ധത നിലനിർത്താനാണ് തൊഴിലാളികളുടെ വൈദഗ്ധ്യം കൂട്ടാൻ സംരംഭങ്ങളൊരുക്കുന്നതെന്ന് സൂപ്പർഫാൻ സിഇഒ മയൂർ സുന്ദരരാജൻ പറഞ്ഞു. ബിഎൽഡിസി ഫാനുകളുടെ രൂപകൽപ്പന, നിർമ്മാണം, വിപണനം, വിൽപ്പന, സേവനം, പുനരുപയോഗം എന്നിവ മികച്ചതാണ്. വ്യവസായത്തിൽ നവീകരണവും പുതിയ ക്രമീകരണങ്ങൾ സജ്ജീകരിക്കുന്നതും തുടരുമെന്നും അദ്ദേഹം പറഞ്ഞു.