ന്യൂ ഇയറിനു ഒരു ദിവസം മാത്രം ബാക്കി നിൽക്കേ; മുന്നാറിൽ തിരക്കേറുന്നു. മേഖലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഒരാഴ്ചയായി വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇരവികുളം ദേശീയോദ്യാനത്തില്‍ പരമാവധി അനുവദിച്ചിട്ടുള്ള 2800 പേര് വീതം ദിവസേന സന്ദര്‍ശനം നടത്തുന്നുണ്ട്.
മൂന്നാര്‍ ടൗണിന് സമീപത്തുള്ള ഹൈഡല്‍ പാര്‍ക്കിലും ഗവ.ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും വന്‍തിരക്കാണ്. ഹൈഡല്‍ പാര്‍ക്കില്‍ ദിവസേന 5000-ലധികം പേര് സന്ദര്‍ശനം നടത്തുന്നുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 23 മുതല്‍ 27 വരെയുള്ള ദിവസങ്ങളിലായി 15,762 പേര് സന്ദര്‍ശനം നടത്തി.
മാട്ടുപ്പട്ടി, എക്കോപോയിന്റ്, കുണ്ടള എന്നിവിടങ്ങളിലും സന്ദര്‍ശകരുടെ വന്‍തിരക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ആയിരങ്ങളാണ് മാട്ടുപ്പട്ടി സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ സന്ദര്‍ശനം നടത്തിയത്. എക്കോ പോയിന്റിലും സന്ദര്‍ശകരെത്തുന്നുണ്ട്.
തിരക്കേറിയതോടെ മൂന്നാറില്‍ ഗതാഗതക്കുരുക്കും പതിവായി. രാജമലയിലും മാട്ടുപ്പെട്ടി റോഡിലുമാണ് ഏറ്റവുമധികം കുരക്കനുഭവുപ്പെടുന്നത്. അനധികൃത വഴിയോരക്കച്ചവടങ്ങള്‍ പെരുകിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും കാരണമാണ്.
വൈകീട്ടും രാത്രിയിലും മേഖലയില്‍ അനുഭവപ്പെടുന്ന ശക്തമായ തണുപ്പ് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ 8.3 ഡിഗ്രി സെല്‍ഷ്യസ് ബുധനാഴ്ച കുണ്ടളയില്‍ രേഖപ്പെടുത്തിയിരുന്നു.
സാധാരണ ഡിസംബര്‍ പകുതിയോടെ താപനില പൂജ്യത്തിന് താഴെ എത്തേണ്ടതാണ്. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. ജനുവരിയോടെ താപനില വീണ്ടും കുറയുമെന്നാണ് കരുതുന്നത്. അതിശൈത്യത്തിലേക്ക് നീങ്ങുന്നതോടെ മൂന്നാര്‍ മേഖലയില്‍ കൂടുതല്‍ വിദേശസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.