രാത്രി ഉറക്കത്തിൽ കാലിൽ മസിൽ പിടിക്കാറുണ്ടോ? പരിഹാര മാർഗ്ഗങ്ങളിതാ

രാത്രിയിൽ കാൽ വേദന കാരണം ചിലരെങ്കിലും പെട്ടെന്ന് എഴുന്നേൽക്കാറുണ്ട്. പെട്ടെന്നുള്ള കാലിലെ മസിൽ കയറ്റം പലർക്കും വളരെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഉറക്കം നഷ്ടപ്പെടുന്നതാണ് ഇതിൻ്റെ പ്രധാന പ്രശ്നം. വേദന കാരണം ഉറങ്ങാൻ കഴിയാതെ പലരും ബുദ്ധിമുട്ടാറുണ്ട്. രാത്രി സമയങ്ങളിൽ പൊതുവെ ഈ വേദന വരികയും പോകുകയും ചെയ്യുന്നതാണ് ഉറക്കം നഷ്ടപ്പെടാൻ കാരണമാകുന്നത്. പേശികൾ കൃത്യമായ ഇടവേളകളിൽ ചുരുങ്ങുന്നതാണ് ഇത്തരത്തിൽ കാലിലെ മസിലുകൾക്ക് വേദന വരാനുള്ള പ്രധാന കാരണമാകുന്നത്.

സ്‌ട്രെച് ചെയ്യുക 

കാലിലെ മസിൽ കയറ്റവും വേദനയുമൊക്കെ മാറ്റാൻ സ്ട്രെച്ച് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. ഉറങ്ങുന്നതിന് മുൻപ് കാഫ് മസിലുകൾ സ്ട്രെച്ച് ചെയ്യാൻ ശ്രമിക്കുക. കൈകൾ കാൽ വിരലുകളിൽ മുട്ടിക്കുക, ഹാംസ്ട്രിംഗ് പോലുള്ള ലളിതമായ സ്ട്രെച്ചുകൾ ഏറെ നല്ലതാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് പേശികളെ ഇത്തരത്തിൽ സ്ട്രെച്ച് ചെയ്യുന്നത് ഗുണം ചെയ്യും. വേദന തോന്നുമ്പോൾ തന്നെ മസിലുകൾ സ്ട്രെച്ച് ചെയ്യാൻ ശ്രമിക്കുക.

പൊട്ടാസ്യം ശീലമാക്കുക 

ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ഭക്ഷണത്തിലൂടെ കഴിക്കാൻ ശ്രമിക്കുക. ഇത് പല തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും. പ്രത്യേകിച്ച് പേശി വേദന പോലുള്ളവ. ശരീരത്തിലെ പൊട്ടാസ്യത്തിൻ്റെ കുറവ് പേശി വേദനകൾക്ക് കാരണമാകാറുണ്ട്. പഴം, ഓറഞ്ച്, കരിക്കിൻ വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. കിഡ്നി രോഗങ്ങൾ പോലുള്ള അസുഖങ്ങൾ ഉള്ളവർ ഡോക്ടറുടെ സഹായം തേടാൻ ശ്രമിക്കുക.

വെള്ളം കുടിയ്ക്കുക 

ആവശ്യത്തിൽ അധികം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകാൻ സഹായിക്കും. നിർജ്ജലീകരണം കാലിലെ വേദനകളുടെ പ്രധാന കാരണമാണ്. പലപ്പോഴും വെള്ളം കുടിക്കാത്തവർക്കാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഇത് മാറ്റാൻ ദിവസവും ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ ഇത് ഏറെ സഹായിക്കും.

തണുപ്പോ ചൂടോ പ്രയോഗിക്കുക 

വേദന കുറയ്ക്കാൻ തണുപ്പ് അല്ലെങ്കിൽ ചൂട് വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഉറങ്ങുന്നതിനുമുമ്പ് കാലുകളിൽ ഒരു ചൂടുള്ള കംപ്രസ് അല്ലെങ്കിൽ ചൂട് പിടിക്കുന്ന പാഡുകളോ മറ്റോ വയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. പിരിമുറുക്കമുള്ള പേശികളെ അയക്കാനും അതുപോലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കാലിലെ വേദന പരിക്കോ മറ്റോ കാരണമാണെങ്കിൽ 15-20 മിനിറ്റ് ഐസ് പായ്ക്ക് പുരട്ടുന്നതും ആശ്വാസം നൽകും.

read also ഇടയ്ക്കിടയ്ക്ക് കണ്ണ് തിരുമ്മാറുണ്ടോ?