ചുവന്ന് തുടുത്തിരിക്കുന്നതിനാല് ഈ ‘ചുണ്ടുകള്‍’ പൂക്കളാണെന്ന് നമ്മള് കരുതും. പേരുകളും ഏതാണ്ട് അത് പോലെ തന്നെ. എന്നാല്‍ ചുണ്ടു പോലെ ചുവന്നിരിക്കുന്ന ഇവ പൂക്കളല്ല. മറിച്ച് ഇലകളാണ്.
സൈക്കോട്രിയ എലാറ്റ ( Psychotria elata), പേര് കേള്‍ക്കുമ്പോള്‍ സൈക്കോളജിയുമായി ബന്ധമുള്ള എന്തോ ആണെന്ന് ധരിക്കരുത്. ഇതൊരു ചെടിയുടെ പേരാണ്.
പക്ഷേ ഈ ചെടിയുടെ പൂവിന് ഒരു പ്രത്യേകതയുണ്ട്. പൂക്കള്‍ കണ്ടാല്‍, മുഖത്ത് നിന്ന് പ്രത്യേകം എടുത്ത് കാണിക്കത്തക്ക രീതിയില്‍ ലിപ്സ്റ്റിക്ക് ഇട്ട് ചുവപ്പിച്ച ചുണ്ടുകളാണോ അവയെന്ന് നിങ്ങള്‍ ഒരു നിമിഷം തെറ്റിദ്ധരിക്കും. അത് തന്നെയാണ് ആ പൂവിന്റെ പ്രത്യേക.
മനുഷ്യന്റെ ചുണ്ടുകളോട് ഏറെ സാമ്യമുള്ളവയാണ് സൈക്കോട്രിയ എലാറ്റയുടെ പൂക്കള്‍. മധ്യ, തെക്കേ അമേരിക്കയിലെ മഴക്കാടുകളുടെ സ്വന്തമായ ഈ ‘ചുംബന പൂക്കള്‍’, ഈ രൂപത്തിലെത്തിയത് പ്രധാനമായും പരാഗണത്തിനും അതുവഴി പുതിയ തലമുറയുടെ സൃഷ്ടിക്കും വേണ്ടിയാണ്.
ചുവന്ന ചുണ്ട് പോലുള്ള പൂക്കള്‍ക്കൊണ്ട് ചെറു ജീവികളെ തന്നിലേക്ക് ആകര്‍ഷിക്കാനും അതുവഴി പരാഗണം നടത്താനും പൂവിന്റെ ആകൃതി ചെടിയെ സഹായിക്കുന്നു.
മെക്സിക്കോ, കോസ്റ്റാറിക്ക, ഇക്വഡോർ, പനാമ, കൊളംബിയ എന്നീ രാജ്യങ്ങളിൽ മധ്യയമേരിക്കൻ മുതൽ തെക്കനമേരിക്കൻ മഴക്കാടുകൾ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വളരുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് പാലികൗറിയ എലാറ്റ (Palicourea elata). നേരത്തെ ഈ സസ്യംസൈക്കോട്രിയ എലാറ്റ എന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രാദേശികമായി ഇവ ഗേൾഫ്രണ്ട് കിസ്സ് (girlfriend kiss), ലാബിയോസ് ഡി പുട്ട (labios de puta) എന്നെല്ലാം അറിയപ്പെടുന്നു. ഇവയ്ക്ക് വളരാന്‍ പ്രത്യേക കാലാവസ്ഥ ആവശ്യമാണ്. കാരണം ഇവ കാലാവസ്ഥയോട് പെട്ടെന്ന് തന്നെ പ്രതികരിക്കുന്നു.
മഴക്കാടുകള്‍ നിറഞ്ഞ കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം. പൂക്കളുടെ ആകൃതി കൊണ്ട് തന്നെ ഇവയ്ക്ക് ‘ഹോട്ട് ലിപ്സ്’ (Hot lips) എന്നും വിളിപ്പേരുണ്ട്